മൂന്ന് ദിവസമായി യുവതിയുടെ സംസ്കാരം വൈകുന്നു
തൃശൂര്‍: തൃശൂര്‍ പാവറട്ടിയില്‍ അമ്മയുടെ മൃതദേഹം മക്കളെ കാണിക്കാതെ ക്രൂരത. ആത്മഹത്യ ചെയ്ത് ആശയുടെ മൃതദേഹം കാണാന്‍ രണ്ടു മക്കളെയും കൊണ്ടുവരില്ലെന്ന ഭര്‍തൃവീട്ടുകാരുടെ ശാഠ്യമാണ് സംഭവത്തിന് പിന്നില്‍. ഇതേത്തുടര്‍ന്ന് യുവതിയുടെ അന്ത്യകര്‍മങ്ങള്‍ വൈകുന്നു. ചൊവ്വാഴ്ചയായിരുന്നു ആശ വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്തത്.
രണ്ട് ആണ്‍കുട്ടികളാണ് ആശയ്ക്ക്. മക്കളെത്തി അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ് കുടുംബം സംസ്കാരം വൈകിപ്പിച്ച് കാത്തിരിക്കുന്നത്. എന്നാല്‍ പല വഴിയും ബന്ധപ്പെട്ടെങ്കിലും ഒരു കാരണവശാലും കുട്ടികളെ കൊണ്ടുവരില്ലെന്ന നിലപാടിലാണ് ഭര്‍തൃവീട്ടുകാര്‍.
മക്കളെ കൊണ്ടുവരാന്‍ വേണ്ടി ആശയുടെ ഭര്‍ത്താവിനെ വിളിച്ചിരുന്നു, എന്നാല്‍ ആ കാര്യം പറയേണ്ടെന്നും എവിടെ വേണമെങ്കിലും പോവാനാണ് പറഞ്ഞതെന്നും ആശയുടെ പിതാവ് വ്യക്തമാക്കി. ഭര്‍തൃവീട്ടുകാര്‍ യുവതിയുടെ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
.
Content Highlights: children are not allowed to attend funeral of their mother at thrissur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..