കോഴിക്കോട്: 11 വയസ്സുകാരനെ കോഴിക്കോട് വെള്ളയില്‍ ഭാഗത്ത് കടലില്‍ കാണാതായി. പുതിയങ്ങാടി സ്വദേശി അബ്ദുള്‍ ഹക്കീമിനെയാണ് കടലില്‍ കളിക്കുന്നതിനിടെ കാണാതായത്. 

മൂന്ന് കൂട്ടുകാര്‍ക്കൊപ്പമാണ് കാണാതായ അബ്ദുള്‍ ഹക്കീം വെള്ളയില്‍ ഭാഗത്ത് കളിച്ചുകൊണ്ടിരുന്നത്. തീരത്തോട് ചേര്‍ന്ന് കളിച്ചുകൊണ്ടിരിക്കെ തിരയില്‍ അകപ്പെടുകയായിരുന്നു. 

പോലീസും മത്സ്യത്തൊഴിലാളികളും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വെളിച്ചക്കുറവ് മൂലം തിരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

Content Highlights: kozhikode, child missing