തിരുവനന്തപുരം:  റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെ രക്തം സ്വീകരിച്ച ഒമ്പതുവയസ്സുകാരിക്ക് എച്ച് ഐ വി ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തി.

ചെന്നൈയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് എച്ച് ഐ വി ബാധിച്ചിട്ടില്ലെന്ന ഫലം പുറത്തെത്തിയത്. രക്താര്‍ബുദത്തെ തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ കുട്ടി ചികിത്സ തേടി ആര്‍ സി സിയിലെത്തിയത്. 

ഡല്‍ഹിയിലെ നാഷണല്‍ ലാബില്‍നിന്നുള്ള സ്ഥിരീകരണം കൂടി വരാനുണ്ടെന്ന് ആര്‍ സി സി അധികൃതര്‍ അറിയിച്ചു. 

content highlight: hiv, rcc