അനുപമയും അച്ഛൻ ജയചന്ദ്രനും
തിരുവനന്തപുരം: കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ അനുപമയുടെ അച്ഛന്‍ പിഎസ് ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം നാലാം അതിവേഗ കോടതിയാണ് ഹര്‍ജി തള്ളിയത്. ജാമ്യാപേക്ഷയിലെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, അനുപമയെ തടങ്കലില്‍ പാര്‍പ്പിച്ചു എന്നീ രണ്ട് കുറ്റങ്ങള്‍ ചുമത്തിയാണ് സംഭവത്തില്‍ പേരൂര്‍ക്കട പോലീസ് കേസെടുത്തിരുന്നത്. ജയചന്ദ്രന് പുറമേ അനുപമയുടെ മാതാവ്, സഹോദരി, സഹോദരി ഭര്‍ത്താവ്, അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കള്‍ എന്നിവരാണ് കേസിലെ പ്രതികള്‍. അച്ഛന്‍ ഒഴികെയുള്ള മറ്റെല്ലാ പ്രതികള്‍ക്കും നേരത്തെ കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
അതിവേഗ കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയ സാഹചര്യത്തില്‍ ജയചന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചേക്കും.
content highlights: child missing case, court rejects anupama's father's anticipatory bail plea


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..