അപകടത്തിൻറെ വീഡിയോയിൽനിന്നുള്ള ദൃശ്യം
കണ്ണൂര്‍: തലനാരിഴയ്ക്കാണ് പലപ്പോഴും റോഡപകടങ്ങളില്‍നിന്ന് പലരും രക്ഷപ്പെടുന്നത്. വലിയ ദുരന്തത്തിന്റെ വായില്‍നിന്നുള്ള നേരിയ രക്ഷപ്പെടലിന്റെ ഒരു ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത് ചൊറുക്കളയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ അരികില്‍നിന്ന് സൈക്കിളില്‍ അതിവേഗത്തിലെത്തിയ കുട്ടി, വാഹനങ്ങള്‍ക്കടിയില്‍പ്പെടാതെ അത്ഭുതകരമായി രക്ഷപ്പെടുന്നതാണ് പുറത്തുവന്നിരിക്കുന്ന ദൃശ്യത്തിലുള്ളത്. അതിവേഗത്തിലെത്തി, ആദ്യം ബൈക്കില്‍ ഇടിച്ച ശേഷം കുട്ടിയും സൈക്കിളും റോഡിലേക്ക് തെറിച്ചുവീഴുന്നു. തുടര്‍ന്ന് പിറകേ വന്ന കെഎസ്ആര്‍ടിസി ബസ് സൈക്കിളിനു മുകളിലൂടെ കയറിയിറങ്ങുന്നു. എന്നാല്‍ കുട്ടി അത്ഭുതകരമായി ഒരു പോറല്‍ പോലുമേല്‍ക്കാതെ റോഡിന്റെ മറുവശത്തേക്ക് തെന്നിനീങ്ങുന്നു.. ആരുടെയും ശ്വാസംനിലപ്പിക്കുന്ന കാഴ്ചയാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്.
Content Highlights: child miraculously escapes a road accident in kannur
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..