പ്രതീകാത്മക ചിത്രം | Photo: AFP
ഇടുക്കി: മൂന്നാറില്‍ വീണ്ടും ബാലവിവാഹം. 17 വയസ്സുള്ള പെണ്‍കുട്ടിയെ 26കാരന്‍ വിവാഹം കഴിച്ചു. 2022 ജൂലായിലായിരുന്നു വിവാഹം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വിവരം പുറത്തറിഞ്ഞതോടെ സംഭവത്തില്‍ വരനും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കുമെതിരേ ദേവികുളം പോലീസ് കേസെടുത്തു.
പെണ്‍കുട്ടിയുടെ കുടുംബം കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് പറഞ്ഞാണ് വിവാഹം നടത്തിയതെന്ന് പറയപ്പെടുന്നു. ഗര്‍ഭിണി ആയതിന് ശേഷമാണ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വിവരം പുറത്തറിയുന്നത്. ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ ബാലാവകാശ പ്രവര്‍ത്തകരെ ഇക്കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബാലാവകാശ കമ്മീഷന് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ അമ്മയ്‌ക്കൊപ്പം പറഞ്ഞുവിട്ടു.
കേസെടുത്തതിന് പിന്നാലെ പ്രതികള്‍ ഒളിവിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
അടുത്തിടെ ഇടമലക്കുടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 47കാരന്‍ വിവാഹം കഴിച്ചിരുന്നു. ഈ കേസിലെ പ്രതിയെ പോലീസിന് ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
Content Highlights: child marriage again in munnar, police take case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..