'കാനയിലേക്ക് നോക്കിയപ്പോള്‍ കണ്ടത് മകന്‍ ഒഴുകിപ്പോകുന്നത്; കാല്‍വിരല്‍കൊണ്ട് തടഞ്ഞുനിര്‍ത്തി'


സ്വന്തം ലേഖകൻ

മോൻ എന്നോടൊപ്പം തുള്ളിച്ചാടി നടക്കുകയായിരുന്നു. പെട്ടെന്ന് മുട്ടുകുത്തി വീണ അവൻ പിന്നീട് മറിഞ്ഞ് കാനയിലേക്ക് വീണു. അ‌വിടെ കാനയുണ്ടെന്ന് ഞങ്ങൾ കണ്ടതുപോലുമില്ല.

കുട്ടിയെ കാനയിൽനിന്ന് രക്ഷിക്കുന്നു (സിസിടിവി ദൃശ്യം), കുട്ടിയുടെ അ‌മ്മ ആതിര

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിലെ കാനയിൽ വീണ മൂന്ന് വയസ്സുകാരൻ രക്ഷപ്പെട്ടത് അ‌മ്മയുടെ സമയോചിതമായ ഇടപെടൽ മൂലം. കാനയിൽ നല്ല ഒഴുക്കുണ്ടായിരുന്നെന്നും കുട്ടി ഒഴുകിപ്പോകാതിരിക്കാൻ കാൽവിരൽ കൊണ്ട് പിടിച്ചുനിർത്തുകയായിരുന്നെന്നും അ‌മ്മ ആതിര പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് എട്ടുമണിയോടെയാണ് അ‌മ്മയ്ക്കൊപ്പം നടന്നുവന്ന കുട്ടി കാനയിൽ വീണത്. കുട്ടിയിപ്പോൾ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

മകൻ ഒഴുകിപ്പോയെന്നാണ് കരുതിയതെന്നും കുഞ്ഞിനെ എങ്ങനെ രക്ഷിച്ചെന്ന് ഇപ്പോഴും നിശ്ചയമില്ലെന്നും ആതിര പറയുന്നു. 'ഞങ്ങൾ കടവന്ത്ര മെട്രോ സ്റ്റേഷനിൽ നിന്നും വീട്ടിലേക്ക് പോവുകയായിരുന്നു. മോൻ എന്നോടൊപ്പം തുള്ളിച്ചാടി നടക്കുകയായിരുന്നു. പെട്ടെന്ന് മുട്ടുകുത്തി വീണ അവൻ പിന്നീട് മറിഞ്ഞ് കാനയിലേക്ക് വീണു. അ‌വിടെ കാനയുണ്ടെന്ന് ഞങ്ങൾ കണ്ടതുപോലുമില്ല. കാനയിലേക്ക് നോക്കുമ്പോൾ അ‌വൻ മുങ്ങിപ്പോകുന്നതാണ് കണ്ടത്. ഞാൻ ചാടി കാനയിലിറങ്ങി എന്റെ കാലിന്റെ വിരൽ കൊണ്ട് അ‌വന്റെ കഴുത്തിന്റെ രണ്ടുഭാഗത്തും പിടിച്ച് പൊക്കി നിർത്തി.''ഞാൻ കരഞ്ഞ് ബഹളംവെച്ചപ്പോൾ അ‌ടുത്തുണ്ടായിരുന്ന ആളുകളെല്ലാം ഓടിയെത്തി മോനെ എടുത്തു. അ‌വന്റെ ദേഹത്ത് മുഴുവൻ അ‌ഴുക്കായിരുന്നു. ആരൊക്കെയോ ചേർന്ന് സോപ്പും വെള്ളവുമൊക്കെ കൊണ്ടുവന്ന് അ‌പ്പോൾ തന്നെ മോനെ കുളിപ്പിച്ചു. അപ്പോൾ അ‌വിടെ വന്ന സിനി ആർട്ടിസ്റ്റ് ദേവനും ഭാര്യയും ഞങ്ങളെ വീട്ടിൽ കൊണ്ടുവന്നാക്കി. വീട്ടിൽ നിന്ന് വസ്ത്രം മാറിയ ശേഷം ഞങ്ങൾ ആശുപത്രിയിലേക്ക് പോയി' -ആതിര വിശദമാക്കി.

ഐസിയുവിൽ പ്രവേശിപ്പിച്ച കുട്ടി ഇപ്പോൾ നിരീക്ഷണത്തിലാണ്. തലയ്ക്ക് ചെറിയ പരിക്കുണ്ട്. രക്തത്തിൽ ചെറിയ ഇൻഫെക്ഷനുണ്ട്. കുട്ടിയുടെ ആരോഗ്യനിലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നതെന്ന് ബന്ധുക്കൾ അ‌റിയിച്ചു.

അ‌തേസമയം, സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്. ഭീകരമായ സംഭവമാണ് ഇതെന്നും കുട്ടി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നും കോടതി പറഞ്ഞു. കൊച്ചി കോർപറേഷനെ രൂക്ഷമായി വിമർശിച്ച കോടതി രണ്ടാഴ്ചയ്ക്കകം കാനകൾ അ‌ടയ്ക്കാനും നിർദേശിച്ചിട്ടുണ്ട്.

Content Highlights: Child falls in to drain, Kochi, Mother responds


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented