
തൊടുപുഴ: എത്ര സങ്കടംവന്നാലും പൊന്നോമനയുടെ മുന്നിലിരുന്ന് രാഗിണി കരയില്ല. എന്നാല്‍, അവനെ ദ്രോഹിച്ചവര്‍ കുറ്റക്കാരാണെന്ന് നീതിപീഠം വിധിച്ചതറിഞ്ഞപ്പോള്‍ ആ പോറ്റമ്മ ആദ്യമായി അവന് മുന്നില്‍ ഇരുന്നു കരഞ്ഞുപോയി. ചുറ്റും നടക്കുന്നത് എന്തെന്ന് അറിയാതെ ഷെഫീഖ് അപ്പോള്‍ അവിടെക്കിടന്ന് നിഷ്കളങ്കമായി ചിരിച്ചു. ഇടംകൈകൊണ്ട് അമ്മയുടെ കണ്ണീരൊപ്പാന്‍ ശ്രമിച്ചു.
അച്ഛന്റെയും രണ്ടാനമ്മയുടേയും ക്രൂരമര്‍ദനമേറ്റ് മൃതപ്രായനായ ഷെഫീഖിനെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയ പോറ്റമ്മ രാഗിണി ഇപ്പോള്‍ അവന് സ്വന്തം അമ്മതന്നെ. രാഗിണിക്ക് അവന് പൊന്നുമോനും. വാവച്ചിയെന്നാണ് അവനെ അവര്‍ വിളിക്കുന്നത്.
ഷെഫീഖിന് ആറ് വയസ്സുള്ളപ്പോഴാണ് അവനെ പരിചരിക്കാന്‍ രാഗിണിയെ നിയോഗിക്കുന്നത്. ഷെഫീഖിനെ നോക്കാന്‍ ആയയെ നിയമിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് തീരുമാനിച്ചത്. ആ ചുമതല അന്ന് അങ്കണവാടി ഹെല്‍പ്പറായിരുന്ന രാഗിണിയെ ഏല്‍പ്പിക്കുകയായിരുന്നു. അന്ന് ഷെഫീഖ് ഇടയ്ക്കിടെ വേദനകൊണ്ട് ഞരങ്ങുന്ന ഒരു കുഞ്ഞുരൂപം മാത്രമായിരുന്നു.രാഗിണിയുടെയും ഡോക്ടര്‍മാരുടെയും അല്‍-അസ്ഹര്‍ ഗ്രൂപ്പിന്റെയും സ്നേഹപരിചരണത്തില്‍ ഇപ്പോള്‍ അവന് കുറച്ചൊക്കെ സംസാരിക്കും. കാലും കൈയും അനക്കും.രാഗിണിയെ 'അമ്മേ' എന്ന് വിളിക്കും.
തന്റെ വ്യക്തിജീവിതംപോലും വേണ്ടാ എന്നുവെച്ച് ഷെഫീഖിനെ പൊന്നുപോലെ നോക്കുന്ന രാഗിണിക്ക് ആ വിളി ഏറെ സന്തോഷം പകരുന്നു. ഉറ്റവരെയും ഉടയവരെയും വിട്ട് ഈ ജീവിതം നയിക്കുന്നതിനിടെ ഒരുപാട് പേര് ഒന്ന് മാറി ചിന്തിച്ചുകൂടേയെന്ന് രാഗിണിയോട് ചോദിച്ചിട്ടുണ്ട്. എന്നാല്‍, ഷെഫീഖിനെ വിട്ട് രാഗിണിക്ക് പോകാനാകില്ല. 'അവന് അമ്മ ഞാനാണ്. ഒന്നുമാത്രമേ ഞാന്‍ നേടിയിട്ടുള്ളൂ. അത് എന്റെ വാവച്ചിയെ മാത്രം.'-രാഗിണി പറയുന്നു.
ഒരു പതിറ്റാണ്ടിനുശേഷം മകന് നീതികിട്ടിയതില്‍ രാഗിണിക്കും ആശ്വാസമുണ്ട്. രണ്ട് മാസം മുമ്പ് സാമൂഹിക നീതിവകുപ്പില്‍ അറ്റന്‍ഡര്‍ തസ്തികയില്‍ രാഗിണിക്ക് സര്‍ക്കാര്‍ നിയമനം നല്‍കിയിരുന്നു.
Content Highlights: foster mother ragini and 15 year old shafeeq , court verdict against stepmother and father
Published: 21 Dec 2024, 07:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented