വിഴിഞ്ഞം: നാടിന്റെ സ്വൈര്യം തകര്‍ക്കാന്‍ ശ്രമം നടന്നെന്ന് മുഖ്യമന്ത്രി,സംയമനംപാലിച്ച പോലീസിന് പ്രശംസ


എം.എസ്. ലിഷോയ് |മാതൃഭൂമി ന്യൂസ്

പിണറായി വിജയൻ | Photo: Mathrubhumi

തൃശ്ശൂര്‍: വിഴിഞ്ഞം വിഷയത്തില്‍ പോലീസിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞത്ത് വ്യക്തമായ ഗൂഢോദ്ദേശ്യത്തോടെ നാടിന്റെ സ്വൈര്യം തകര്‍ക്കാന്‍ ശ്രമം നടന്നെന്ന് അദ്ദേഹം പറഞ്ഞു.

അക്രമികളുടെ ലക്ഷ്യം സാധിക്കാതെ പോയത് പോലീസിന്റെ ധീരമായ നിലപാടു കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശ്ശൂരില്‍ നടന്ന വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ആദ്യത്തെ പ്രതികരണമാണിത്.

വിഴിഞ്ഞം സംഘര്‍ഷത്തില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസ് സ്‌റ്റേഷനെയും ഉദ്യോഗസ്ഥരെയും ആക്രമിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമാണ് ഇത്തരത്തില്‍ ആക്രമണമുണ്ടാകുന്നത്. ഇതെല്ലാംതന്നെ പ്രത്യേകലക്ഷ്യത്തോടെയുള്ളതാണ്- മുഖ്യമന്ത്രി പറഞ്ഞു.

പോലീസ് സംയമനത്തോടെ പെരുമാറിയതു കൊണ്ട് അക്രമികളുടെ ലക്ഷ്യം നടന്നില്ല. അതിനാല്‍ത്തന്നെ പോലീസിന്റെ ഭാഗത്തുനിന്ന് വലിയതോതില്‍ നടപടിയുണ്ടാകുമെന്ന് കരുതിയവര്‍ക്ക് വലിയ തെറ്റുപറ്റിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: chiefminister pinarayi vijayan appreciates the stand taken by kerala police during vizhinjam protest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented