മുങ്ങിയാല്‍ ശമ്പളംപോകും; ബയോമെട്രിക് പഞ്ചിങ് സ്പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ നിര്‍ദ്ദേശം


സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിങ് സമ്പ്രദായം നിലവിലുണ്ടെങ്കിലും പലയിടത്തും ഇതിനെ ശമ്പളവിതരണ സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ചിട്ടില്ല. ഇതുകാരണം കൃത്യമായി പഞ്ച് ചെയ്തില്ലെങ്കിലും ജീവനക്കാരുടെ അവധിയെയോ ശമ്പളത്തെയോ ബാധിക്കുന്നില്ല.

Representation Image| Photo: VK Aji Mathrubhumi

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ ബയോമെട്രിക് പഞ്ചിങ് സമ്പ്രദായം ശമ്പള സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. സെക്രട്ടേറിയറ്റിലടക്കം ജീവനക്കാരുടെ ഹാജര്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

പ്രവൃത്തിസമയത്ത് ജീവനക്കാര്‍ സീറ്റിലുണ്ടെന്നുറപ്പാക്കുകയാണ് ലക്ഷ്യം. സെക്രട്ടേറിയറ്റില്‍ ഓരോ ബ്ലോക്കിലും അക്സസ് കണ്‍ട്രോള്‍ സമ്പ്രദായം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. സ്പാര്‍ക്ക് മുഖേന ശമ്പളംനല്‍കുന്ന മറ്റു സര്‍ക്കാര്‍ ഓഫീസുകളിലും പഞ്ചിങ് സമ്പ്രദായം നിലവിലുണ്ടെങ്കിലും പലയിടത്തും ഇതിനെ ശമ്പളവിതരണ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ചിട്ടില്ല. ഇതുകാരണം കൃത്യമായി പഞ്ച് ചെയ്തില്ലെങ്കിലും ജീവനക്കാരുടെ അവധിയെയോ ശമ്പളത്തെയോ ബാധിക്കുന്നില്ല.

രാവിലെയും വൈകീട്ടുമായി ഓരോ മാസവും അനുവദിച്ചിട്ടുള്ള സമയ ഇളവിന്റെ പരിധി കഴിഞ്ഞാല്‍ അവധിയായി കണക്കാക്കാനാണ് തീരുമാനം. അവധി പരിധിവിട്ടാല്‍ ശമ്പളം പോവുകയും ചെയ്യും.


Content Highlights: Bio metric punching spark government offices


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented