ഡോ.ബിശ്വാസ് മേത്ത
തിരുവനന്തപുരം: ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും നിയമമന്ത്രി എ.കെ.ബാലനും ചേര്‍ന്ന സമിതിയുടേതാണ് തീരുമാനം. ഓണ്‍ലൈനിലൂടെയാണ് സമിതി യോഗം ചേര്‍ന്നത്.
വിശ്വാസ് മേത്ത ഈ മാസം 28-ന് വിരിമിക്കാനിരിക്കവെയാണ് പുതിയ ചുമതല. അപേക്ഷിച്ച പതിനാല് പേരില്‍ നിന്നാണ് വിശ്വാസ് മേത്തയെ തിരഞ്ഞെടുത്തത്.
നെതര്‍ലന്‍ഡ് അംബാസിഡര്‍ ആയിരുന്ന വേണുരാജാമണി അടക്കം അപേക്ഷിച്ചിരുന്നു. സമിതി നിര്‍ദേശിച്ച വിശ്വാസ് മേത്തയുടെ പേര് ഗവണര്‍ണര്‍ക്ക് കൈമാറും. വിന്‍സണ്‍ എം.പോള്‍ വിരമിച്ച ഒഴിവിലേക്കാണ് നിയമനം നടക്കുന്നത്.
Content Highlights: Chief Secretary Biswas Mehta has been appointed as the Chief Information Commissioner
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..