തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനായ എ. ജയതിലക് അടുത്ത ചീഫ് സെക്രട്ടറിയാകും. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. നിലവിൽ ചീഫ് സെക്രട്ടറിയായ ശാരദ മുരളീധരൻ ഏപ്രിൽ 30-നാണ് വിരമിക്കുന്നത്. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ജയതിലക് ഇപ്പോൾ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ്.
2026 ജൂണ്‍ വരെയാണ് ജയതിലകിന്റെ കാലാവധി. 1991 ബാച്ച് ഉദ്യോഗസ്ഥനായ ജയതിലക് നിലവില്‍ ധനവകുപ്പില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ്.
സീനിയോറിറ്റിയില്‍ മുമ്പിലുള്ള കേരള കേഡറിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ മനോജ് ജോഷി സംസ്ഥാനത്തേക്ക് മടങ്ങിവരാന്‍ വിസമ്മതിച്ചതോടെയാണ് ജയതിലകിന് നറുക്ക് വീണത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് എംബിബിഎസ് ബിരുദം കരസ്ഥമാക്കിയ ജയതിലക്. ഐഐഎമ്മില്‍ നിന്ന് പിജി സര്‍ട്ടിഫിക്കറ്റ് കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മാനന്തവാടി സബ് കലക്ടറായിട്ടാണ് ആദ്യ നിയമനം. കോഴിക്കോട്ടും കൊല്ലത്തും ജില്ലാ കലക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ അമ്പതാമത് ചീഫ് സെക്രട്ടറി പദവിയിലെത്തിയ ജയതിലക് സംസ്ഥാനത്തെ രണ്ടാമത്തെ മുതിര്‍ന്ന ഐഐഎസ് ഉദ്യോഗസ്ഥനാണ്.
Content Highlights: chief secretary a jayathilak
Published: 23 Apr 2025, 12:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented