സോളാര്‍ റിപ്പോര്‍ട്ട് ചോദിച്ച് ഉമ്മന്‍ ചാണ്ടിയുടെ കത്ത്: നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി


വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് നല്കാനാവില്ലെന്ന് നിയമമന്ത്രി അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. എന്നാല്‍, റിപ്പോര്‍ട്ട് ഉമ്മന്‍ ചാണ്ടിക്ക് നല്കില്ലെന്നും സമയമാവുമ്പോള്‍ അത് നിയമസഭയില്‍ മേശപ്പുറത്ത് വയ്ക്കുമെന്നുമാണ് മുഖ്യമന്ത്രി ഇപ്പോള്‍ നിലപാടെടുത്തിരിക്കുന്നത്.

തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ പരസ്യപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ട് പരസ്യമാക്കുന്നത് നിയവിരുദ്ധമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. റിപ്പോര്‍ട്ടിന്റെ നല്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായിവിജയന് കത്തയച്ചിരുന്നു. ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് റിപ്പോര്‍ട്ട് ഇപ്പോള്‍ നല്‍കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് നല്കാനാവില്ലെന്ന് നിയമമന്ത്രി അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. എന്നാല്‍, റിപ്പോര്‍ട്ട് ഉമ്മന്‍ ചാണ്ടിക്ക് നല്കില്ലെന്നും സമയമാവുമ്പോള്‍ അത് നിയമസഭയില്‍ മേശപ്പുറത്ത് വയ്ക്കുമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. ആറുമാസത്തിനകം സഭയില്‍ വയ്ക്കണമെന്നാണ് ചട്ടം. അതിന്‍പ്രകാരം മാത്രമേ പ്രവര്‍ത്തിക്കാനാവൂ. അല്ലാത്ത പക്ഷം നടപടി നിയമവിരുദ്ധമാകും എന്നാണ് പിണറായി വിജയന്‍ പറഞ്ഞിരിക്കുന്നത്.

സോളാര്‍ റിപ്പോര്‍ട്ടിന്റെ പേരിലുള്ള നടപടി രാഷ്ട്രീയപ്രേരിതമല്ല. അന്വേഷണക്കമ്മീഷനെ നിയമിച്ചത് എല്‍ഡിഎഫ് സര്‍ക്കാരല്ല. അന്വേഷണറിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാരിന് രണ്ട് തരത്തില്‍ നടപടി സ്വീകരിക്കാം. റിപ്പോര്‍ട്ട് മാത്രമായി സഭയുടെ മേശപ്പുറത്ത് വയ്ക്കുകയോ അതിന്മേല്‍ സ്വീകരിച്ച നടപടി എന്താണെന്ന് കൂടി വിശദമാക്കിയ റിപ്പോര്‍ട്ടാക്കി മേശപ്പുറത്ത് വയ്ക്കുകയോ ചെയ്യാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടി കൂടി വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാവും ആറുമാസത്തിനകം നിയമസഭയില്‍ വയ്ക്കുകയെന്നും മുഖ്യമന്ത്രി അഭിമുഖത്തില്‍ വ്യക്തമാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented