Photo Courtesy: www.facebook.com|CMOKerala
12 ആകണ്ടേ, 12 ആയാല്‍ നല്ലത്, 12 ആകണം... കേരള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഫെയ്സ്ബുക്ക് പേജില്‍ ഈ മൂന്നുവാചകങ്ങള് പ്രത്യക്ഷപ്പെട്ടത് പലരെയും ഒന്നു ഞെട്ടിച്ചു.
എന്താണപ്പാ ഈ 12 എന്നായിരുന്നു പോസ്റ്റ് വായിച്ചവരുടെ സംശയം. എന്നാല്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ആയതോടെ എല്ലാവരുടെയും സംശയം മാറി.
രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് നിലനിര്‍ത്തേണ്ടതിന്റെയും അല്ലാത്തപക്ഷം ഉണ്ടാകുന്ന പ്രശ്നങ്ങളെയും ഓര്‍മപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഉള്ളതായിരുന്നു ഈ കുറിപ്പ്. ആദ്യത്തെ പോസ്റ്റിനു തൊട്ടുപിന്നാലെ വന്ന കുറിപ്പിലും വീഡിയോയിലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം
ആരോഗ്യമുള്ള ശരീരത്തിന് രക്തത്തില്‍ 12 g/dl ഹീമോഗ്ലോബിന്‍ ആവശ്യമാണ്. ഈ അളവില്‍ ഹീമോഗ്ലോബിന്‍ നിലനിര്‍ത്താന്‍ ആയില്ലെങ്കില്‍ അനീമിയ ഉണ്ടാവുകയും അതിന്റെ ഭാഗമായി തളര്‍ച്ച, ശ്വാസതടസ്സം, ബോധക്ഷയം, ക്രമരഹിതമായ ആര്‍ത്തവം, പഠനത്തില്‍ അശ്രദ്ധ, പ്രസവ സമയത്ത് അമിത രക്തസ്രാവം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വരികയും ചെയ്യും. ഇതൊഴിവാക്കാനായി ഇരുമ്പും വൈറ്റമിന്‍ സിയും അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണം. ഐ.എഫ്.എ ടാബ്ലറ്റുകളും കഴിക്കാം. വിളര്‍ച്ചയെ അകറ്റി നിര്‍ത്താന്‍ ഹീമോഗ്ലോബിന്‍ നില നമുക്ക് 12 g/dI ആയി നിലനിര്‍ത്താം. ഈ സന്ദേശം എല്ലാവരും ഏറ്റെടുക്കുകയും മറ്റുള്ളവരുമായി പങ്കു വയ്ക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പിണറായി വിജയന്
മുഖ്യമന്ത്രി
content highlights: chief minister's office facebook post about hemoglobin level in blood
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..