മുഖ്യമന്ത്രിയുടെ വിദേശപര്യടനം അറിയിച്ചില്ല; രാഷ്ട്രപതിക്ക് ഗവര്‍ണറുടെ കത്ത്


അനിഷ് ജേക്കബ്

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് വഴിത്തിരിവിലേക്ക്

ആരിഫ് മുഹമ്മദ് ഖാൻ, പിണറായി വിജയൻ. photo: pti, mathrubhumi

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തിയത് ഭരണത്തലവനായ തന്നെ അറിയിക്കാതെയാണെന്നാരോപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ചു. മേലധികാരിയെന്ന നിലയിലാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് പരാതി നല്‍കിയത്. ഇക്കാര്യത്തില്‍ കേന്ദ്ര ഇടപെടലുണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തിന്റെ പകര്‍പ്പും നല്‍കി. ഇതോടെ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍ പുതിയ വഴിത്തിരിവിലേക്കെത്തി.

വിദേശയാത്രയ്ക്കു പോകുന്നതിനുമുമ്പും വന്നശേഷവും സംസ്ഥാനത്തിന്റെ ഭരണത്തലവനെന്ന നിലയ്ക്ക് തന്നെ മുഖ്യമന്ത്രി യാത്രക്കാര്യം അറിയിച്ചില്ല. ഇത് ബിസിനസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ഗവര്‍ണര്‍ കത്തില്‍ പറഞ്ഞു. വിദേശരാജ്യങ്ങളില്‍ ഔദ്യോഗിക യാത്ര പോകുംമുമ്പ് പ്രധാനമന്ത്രി രാഷ്ട്രപതിയെയും മുഖ്യമന്ത്രിമാര്‍ ഗവര്‍ണര്‍മാരെയും കാര്യങ്ങള്‍ നേരിട്ടെത്തി ധരിപ്പിക്കാറുണ്ട്.നടത്താന്‍ പോകുന്ന പ്രധാന ചര്‍ച്ചകളെയും മറ്റും പറ്റിയാണ് ഇത്തരത്തില്‍ ഭരണത്തലവന്മാരെ ധരിപ്പിക്കുക. പോയിവന്നശേഷം യാത്രയുടെ ഫലത്തെക്കുറിച്ചും അറിയിക്കും. എന്നാല്‍, ഒക്ടോബര്‍ മൂന്നു മുതല്‍ 13 വരെയുള്ള മുഖ്യമന്ത്രിയുടെ പത്തുദിവസം നീണ്ട യാത്രയും നാലുരാജ്യങ്ങള്‍ സന്ദര്‍ശിച്ചതും അവിടെ നടന്ന ഔദ്യോഗിക ചര്‍ച്ചകള്‍ സംബന്ധിച്ചും വിവരങ്ങള്‍ ഗവര്‍ണറെ ധരിപ്പിച്ചില്ല. മന്ത്രിമാരായ വി. ശിവന്‍കുട്ടി, പി. രാജീവ്, വീണാജോര്‍ജ്, വി. അബ്ദുറഹ്‌മാന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം പല രാജ്യങ്ങളിലായി ഔദ്യോഗിക യാത്ര നടത്തി.

കത്ത് കേന്ദ്രം ഗൗരവമായെടുക്കുന്നു

ഗവര്‍ണറുടെ കത്ത് കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായെടുക്കുമെന്നാണ് സൂചന. ഗവര്‍ണറുടെ കത്തിനെക്കുറിച്ച് രാഷ്ട്രപതി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അഭിപ്രായം തേടും. ഗവര്‍ണര്‍മാരുടെ കാര്യങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റ കീഴിലായതിനാല്‍ അവിടെ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടി.

ഔദ്യോഗിക വിദേശയാത്രകള്‍ സംബന്ധിച്ച് ഗവര്‍ണറെ അറിയിക്കുന്നതാണ് കീഴ്വഴക്കമെങ്കിലും ഇപ്രാവശ്യം സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ സര്‍വകലാശാലാ വി.സി. നിയമനപ്രശ്‌നത്തില്‍ കടുത്ത ഏറ്റുമുട്ടലിലായിരുന്നു. അതുകൊണ്ടുതന്നെ ഗവര്‍ണറെ രാജ്ഭവനില്‍ ചെന്ന് കാണുന്ന കീഴ്വഴക്കം മുഖ്യമന്ത്രി പാലിച്ചില്ല.

അന്തരിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ ഗവര്‍ണറോട് മുഖ്യമന്ത്രി അവിടൈവച്ച് യാത്രാവിവരം സൂചിപ്പിച്ചുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, രാജ്ഭവന്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല.

Content Highlights: Chief Minister's foreign tour did not informed; Governor's letter to the President


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented