മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമില്ല; എം.ബി. രാജേഷിന് തദ്ദേശ-എക്‌സൈസ് വകുപ്പുകള്‍


Published:

Updated:

എം.ബി. രാജേഷും പിണറായി വിജയനും | ഫയൽചിത്രം | ഫോട്ടോ: പി.പി.രതീഷ്/ മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമില്ല. പുതുതായി മന്ത്രിസഭയിലെത്തിയ എം.ബി. രാജേഷിന് തദ്ദേശ-എക്‌സൈസ് വകുപ്പുകളുടെ ചുമതല നല്‍കി. നേരത്തെ എം.വി. ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന അതേ വകുപ്പുകള്‍ തന്നെയാണ് എം.ബി. രാജേഷിനും ലഭിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ ഫയല്‍ രാജ്ഭവനിലെത്തി. ഗവര്‍ണര്‍ ഫയലില്‍ ഒപ്പുവെച്ചാല്‍ വിജ്ഞാപനം പുറത്തിറങ്ങും.

എം.ബി. രാജേഷിന് ലഭിച്ചേക്കാവുന്ന വകുപ്പുകള്‍ സംബന്ധിച്ച് ചൊവ്വാഴ്ച ഉച്ചവരെ പല അഭ്യൂഹങ്ങളും നിലനിന്നിരുന്നു. സുപ്രധാനമായ എക്‌സൈസ് വകുപ്പ് വി.എന്‍. വാസവന് നല്‍കിയേക്കുമെന്നും പകരം തൊഴില്‍, സാംസ്‌കാരിക വകുപ്പുകളാകും രാജേഷിന് ലഭിക്കുകയെന്നും സൂചനകളുണ്ടായി. എന്നാല്‍ ഉച്ചയോടെ ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമാവുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് എം.ബി. രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിനല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റു മന്ത്രിമാര്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പാലക്കാട് തൃത്താല നിയോജകമണ്ഡലത്തില്‍നിന്നാണ് എം.ബി. രാജേഷ് നിയമസഭയിലെത്തുന്നത്. മന്ത്രിയായിരുന്ന എം.വി. ഗോവിന്ദര്‍ പാര്‍ട്ടി സെക്രട്ടറിയായതോടെയാണ് സ്പീക്കറായിരുന്ന എം.ബി. രാജേഷ് മന്ത്രിസഭയിലെത്തിയത്. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. മുന്‍ ദേശീയ പ്രസിഡന്റുമായ എം.ബി. രാജേഷ് രണ്ടുതവണ ലോക്‌സഭാംഗമായിട്ടുണ്ട്.


Content Highlights: chief minister pinarayi vijayan will decide new minister mb rajesh departments


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented