അഴിമതിയില്‍ ഒരിക്കല്‍ കാല്‍വഴുതിയാല്‍ നേരെയാക്കാന്‍ പ്രയാസം;സിവില്‍സര്‍വീസ് ജേതാക്കളോട് മുഖ്യമന്ത്രി


പിണറായി വിജയൻ | Photo: Mathrubhumi

തിരുവനന്തപുരം: അഴിമതിയില്‍ ഒരിക്കല്‍ കാല്‍വഴുതിയാല്‍ പിന്നെ നേരെയാക്കാന്‍ പ്രയാസമാണെന്നു മനസ്സിലാക്കണമെന്ന് സിവില്‍ സര്‍വീസ് ജേതാക്കളോട് മുഖ്യമന്ത്രി.

അഴിമതി വലിയതോതില്‍ ബാധിക്കാറില്ലെന്നതാണ് സിവില്‍ സര്‍വീസ് മേഖലയുടെ പ്രത്യേകത. അഴിമതി സ്വജീവിതത്തില്‍ ഉണ്ടാവില്ലെന്ന് ഉറപ്പിക്കുക മാത്രമല്ല, അഴിമതിയെ പ്രോത്സാഹിപ്പിക്കാത്ത നിലപാട് പുലര്‍ത്തുകയും വേണം. തുടക്കംമുതലേ നല്ല ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ഉപദേശിച്ചു. മനുഷ്യത്വം മുന്‍നിര്‍ത്തിയുള്ള പരിശോധനാരീതി ഏറ്റവും പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.



സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ കേരള (സി.സി.ഇ.കെ.)യുടെ കീഴില്‍ സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയില്‍നിന്ന് പരിശീലനം ലഭിച്ചവരില്‍ കഴിഞ്ഞ വര്‍ഷത്തെ സിവില്‍ സര്‍വീസ്, ഫോറസ്റ്റ് സര്‍വീസ് പരീക്ഷകളിലെ റാങ്ക് ജേതാക്കള്‍ക്കുള്ള അനുമോദനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

Content Highlights: Chief Minister Pinarayi Vijayan to civil service winners


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented