തിരുവനന്തപുരം: കോഴിക്കോട് യുഎപിഎ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അലനും താഹയും മാവോയിസ്റ്റുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

'അവര്‍ മാവോയിസ്റ്റുകളാണ്. അവര്‍ സിപിഎം പ്രവര്‍ത്തകരൊന്നും അല്ല. പരിശോധന നടന്നുകഴിഞ്ഞല്ലോ, അതെല്ലാം വ്യക്തമായതാണ്- മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് യുഎപിഎ കേസ് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. 

സിപിഎം അംഗങ്ങളായ അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് കോഴിക്കോട് പന്തീരങ്കാവില്‍നിന്ന് പോലീസ് പിടികൂടിയത്. ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് വ്യക്തമായ തെളിവുകളുണ്ടെന്ന് പറഞ്ഞ് പോലീസ് യുഎപിഎ ചുമത്തുകയും ചെയ്തു.

യുഎപിഎ കേസില്‍ ഇരുവരും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. 

Content Highlights: chief minister pinarayi vijayan says alan and thaha are not cpm members, he says they are maoists