തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമാനയാത്രാ വിവാദം സംബന്ധിച്ച് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. മധുരയില്‍ ദളിത് ശോഷണ്‍ മുക്തിമഞ്ചിന്റെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പോയത് 2017 നവംബറിലാണ്. ഈ യാത്രയെ പ്രളയവുമായി ബന്ധിപ്പിച്ചത് ദുരുദ്ദേശ്യപരമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.  

letter
7.60 ലക്ഷം രൂപ അനുവദിച്ചത് 2019 ജനുവരി 19 നായിരുന്നു
(ഉത്തരവ് (ജി ഓ ആര്‍ ടി നമ്പര്‍ 361 /2019/ജി എ ഡി). 

കേരളത്തില്‍ പ്രളയമുണ്ടായത് 2018 ആഗസ്തിലാണ്. 2018 നവംബര്‍ ആറിന് മുഖ്യമന്ത്രി കോഴിക്കോട്ടായിരുന്നു. അവിടെ എല്‍.ഡി.എഫ് റാലിയില്‍ മുഖ്യമന്ത്രി പങ്കെടുത്തതുസംബന്ധിച്ച  വാര്‍ത്ത  എല്ലാ മാധ്യമങ്ങളിലും വന്നിട്ടുണ്ട്. 
മുഖ്യമന്ത്രിക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പ്രത്യേക വിമാനമോ ഹെലിക്കോപ്റ്ററോ ഉപയോഗിക്കേണ്ടിവരും. അതു സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്പര്യം തന്നെയാണ്. ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങള്‍ക്കെല്ലാം സ്വന്തമായി വിമാനമോ ഹെലിക്കോപ്റ്ററോ ഉണ്ട്. മുഖ്യമന്ത്രിമാരും മന്ത്രിമാരും അത്യാവശ്യ കാര്യങ്ങള്‍ക്ക് അത് ഉപയോഗിക്കുന്നു. 

കേരളത്തിന് സ്വന്തമായി വിമാനമോ ഹെലിക്കോപ്റ്ററോ ഇല്ലാത്തതുകൊണ്ടാണ് അടിയന്തര സാഹചര്യത്തില്‍ മുഖ്യമന്ത്രിമാര്‍ക്ക് ഹെലിക്കോപ്റ്ററോ പ്രത്യേക വിമാനമോ ഉപയോഗിക്കേണ്ടിവരുന്നതെന്നും വിശദീകരണത്തില്‍ പറയുന്നു. 

അതേസമയം യാത്ര 2017 ലായിരുന്നുവെങ്കിലും അതിന് ചെലവായ 7.60 ലക്ഷം രൂപ അനുവദിച്ചത് 2019 ജനുവരി 19 നായിരുന്നു (ഉത്തരവ് (ജി ഓ ആര്‍ ടി നമ്പര്‍ 361 /2019/ജി എ ഡി).