ചരിത്ര വിജയത്തിന്റെ ഇരട്ടിമധുരത്തില്‍ ജനനായകന് ഇന്ന് 76-ന്റെ നിറവ്


ആര്‍.അനന്തകൃഷ്ണന്‍/മാതൃഭൂമി ന്യൂസ്‌

പിണറായി വിജയൻ |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: ആധിയുടേയും വ്യാധിയുടേയും കാലത്ത് നാടര്‍പ്പിച്ച വിശ്വാസത്തിന്റെ പേരാണ് പിണറായി വിജയന്‍. ജനനായകന്, കേരളത്തിന്റെ ഒന്നാമന് ഇന്ന് 76-ന്റെ നിറവ്. ഭരണസിംഹാസനത്തില്‍ രണ്ടാമൂഴം ലഭിച്ചതിന്റെ ഇരട്ടിമധുരമുണ്ട് ഈ പിറന്നാളിന്. ആ സന്തോഷവും പങ്കിട്ടാണ് ആരാധകരുടെ ക്യാപ്റ്റന്‍ ഇന്ന് പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിലേക്ക് എത്തുന്നത്.

1944 മെയ് 24നായിരുന്നു വിജയന്റെ ജനനം. കണ്ണൂര്‍ പാറപ്പുറംകാരായ കോരന്റേയും കല്യാണിയുടേയും ഇളയമകന്‍. ഇല്ലായ്മയില്‍ കരിയാതെ തളിര്‍ത്ത ബാല്യം. പോരാട്ടത്തിന്റെ കനലുകള്‍ ജ്വലിച്ച കൗമാരം. ചെഞ്ചോര കൊടിയുമേന്തി പിണറായി വിജയനെന്ന പേരായി ആളിപിടിച്ച യൗവനം. നേതൃപാടവവും സംഘാടനശേഷിയും പിണറായി വിജയനെ സിപിഎം എന്നതിന്റെ പര്യായമാക്കി.

ഒന്നരപതിറ്റാണ്ട് കാലം പാര്‍ട്ടി സെക്രട്ടറിയായി. 2016-ല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേദിവസമാണ് പിറന്നാള്‍ രഹസ്യം കുസൃതിചിരിയോടെ പിണറായി വെളിപ്പെടുത്തിയത്. 'എല്ലാവര്‍ക്കും ഒരു മധുരം തരുന്നുണ്ട് ആദ്യം. ഇത് എന്ത് വകയാണെന്ന് നിങ്ങള്‍ക്ക് പറയാം. ഇന്നാണെന്റെ പിറന്നാള്‍' എകെജി സെന്ററില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് അന്ന്‌ അദ്ദേഹം പറഞ്ഞു.

അന്നുമുതല്‍ മെയ് 24 പിണറായി വിജയന്റെ ജന്മദിനമെന്ന് കുറിച്ചിട്ടു കേരളം. ആര്‍ത്തിരച്ചുവന്ന പ്രളയങ്ങളിലും കോവിഡ് മഹാമാരിയിലും ഒപ്പമുണ്ടെന്ന ആത്മവിശ്വാസം പകര്‍ന്ന നേതാവ്. കണിശക്കാരനില്‍ നിന്ന് ജനകീയ മുഖ്യമന്ത്രി എന്ന വഴിത്തിരിവിലൂടെയാണ് 76 ഉം കടന്ന് പിണറായി വിജയന്‍ സഞ്ചരിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


rape

2 min

പീഡനം, രണ്ടാം തവണയും ഗര്‍ഭിണിയായി; ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

Jul 2, 2022


pc george

2 min

പി.സിക്കെതിരായ കേസ്: പീഡനം ഫെബ്രുവരി പത്തിനെന്ന് FIR; ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍

Jul 2, 2022

Most Commented