പിണറായി വിജയൻ| Photo: Mathrubhumi
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക സംഗമം ബഹിഷ്കരിച്ച പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. നാടിന്റെ വികസനത്തില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വയ്ക്കണം. ഇതിനുള്ള ഹൃദയ വിശാലത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനത്തിന് ഒരുമയാണ് ആവശ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളം നിക്ഷേപ സൗഹൃദമല്ലെന്നും വലിയ കടക്കെണിയിലാണെന്നും വരുത്തി തീര്‍ക്കാനുള്ള കുപ്രചരണം നടക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു
കൊച്ചിയില്‍ നടന്ന സംരംഭക സംഗമം തട്ടിപ്പാണെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ നേതാവും ജില്ലയിലെ യു.ഡി.എഫ്. എം.എല്‍.എമാരും ചടങ്ങ് ബഹിഷ്കരിച്ചത്.
അതേസമയം കേരളത്തിന്റെ സ്വന്തം ഇ-കൊമേഴ്സ് ഏപ്രിലില്‍ വരുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. കേരള ബ്രാന്‍ഡില്‍ ഉത്പന്നങ്ങളും ഉടന്‍ വിപണിയിലെത്തും. സംരംഭക മഹാസംഗമത്തില്‍ പതിനായിരത്തോളം സംരംഭകര്‍ എത്തിയെന്നാണ് വ്യവസായ വകുപ്പിന്റെ കണക്ക്.
Content Highlights: chief minister pinarayi vijayan reply to vd satheesan and opposition boycotted entepreneurs meet
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..