തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 14 പേര്‍ക്കാണ് രോഗം ഭേദമായത്. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കാസര്‍കോട്, മലപ്പുറം ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍ക്കു വീതമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍നിന്നു വന്നതാണ്. മറ്റൊരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പകര്‍ന്നത്.

പാലക്കാട്- നാല്, കൊല്ലം- മൂന്ന്, കണ്ണൂര്‍, കാസര്‍കോട് -രണ്ടുവീതം, പത്തനംതിട്ട,  മലപ്പുറം, കോഴിക്കോട് -ഒരോ ആള്‍ വീതം എന്നിങ്ങനെയാണ് രോഗം ഭേദമായത്.

ഇതുവരെ 497 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 111 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 20711 പേരാണ്‌നിരീക്ഷണത്തിലുള്ളത്. 20285 പേര്‍ വീടുകളിലും 426 പേര്‍ ആശുപത്രികളിലുമാണുള്ളത്. ഇന്ന് 95 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

ഇതുവരെ 25973 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 25135 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പായിട്ടുണ്ട്. മുന്‍ഗണനാ വിഭാഗങ്ങളില്‍പ്പെട്ട 1508 സാമ്പിളുകളാണ് പ്രത്യേകം ശേഖരിച്ചത്. അതില്‍ 897 എണ്ണം നെഗറ്റീവാണ്. കണ്ണൂരിലാണ് കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത്- 47 പേര്‍. കോട്ടയം 18, ഇടുക്കി 14, കൊല്ലം 12, കാസര്‍കോട് ഒമ്പത്, കോഴിക്കോട് നാല്, മലപ്പുറം തിരുവനന്തപുരം രണ്ട് വീതം, പത്തനംതിട്ട, എറണാകുളം, പാലക്കാട് ഒന്നുവീതം എന്നിങ്ങനെയാണ് ചികിത്സയിലുള്ളവരുടെ കണക്ക്.

ഇടുക്കിയില്‍ കഴിഞ്ഞ ദിവസം പോസീറ്റീവ് ആയി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച മൂന്നു കേസുകള്‍ തുടര്‍പരിശോധനയില്‍ നെഗറ്റീവാണെന്ന് വ്യക്തമായതായി മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

കേരളത്തില്‍ ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 14 പേര്‍ക്ക് രോഗമുക്തി | Read More..

അതിഥി തൊഴിലാളികളുടെ യാത്ര: ബസ്സ് മാര്‍ഗം പ്രായോഗികമല്ല; ട്രെയിന്‍ ആവശ്യം ഉന്നയിച്ചു- മുഖ്യമന്ത്രി | Read More..

കോവിഡ് രോഗിയുടെ വിവരം ചോര്‍ന്നതായി വ്യാജ പ്രചരണം; കാസര്‍കോട്ട് ഒരാള്‍ക്കെതിരേ കേസെടുത്തു | Read More..

കേരളത്തിനു പുറത്തുള്ളവര്‍ ബന്ധുക്കളെ കാണാനായി ഈ സന്ദര്‍ഭം ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി | Read More..

സംസ്ഥാനത്ത് അപ്രതീക്ഷിത കേന്ദ്രങ്ങളില്‍നിന്നും രോഗബാധ ഉണ്ടാവുന്നു- മുഖ്യമന്ത്രി | Read More..

വൈദ്യുതി ബോര്‍ഡിന്റെ ക്യാഷ് കൗണ്ടറുകള്‍ മെയ് നാലു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും | Read More..

4 പുതിയ ഹോട്ട്സ്പോട്ടുകള്‍, മാസ്‌ക് ധരിക്കാത്തതിന് 954 കേസ്  | Read More..

 

 

Content Highlights: chief minister pinarayi vijayan press meet over corona cases in kerala