-
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗബാധ ഉണ്ടാകാതിരിക്കുന്നതിന് പരിശോധന അടക്കമുള്ള നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോവിഡ് 19 മാധ്യമമേഖലയെയും വളരെ ഗുരുതരമായാണ് ബാധിച്ചിരിക്കുന്നത്. പത്രങ്ങള്‍ പലതും പേജിന്റെ എണ്ണം കുറച്ചുകഴിഞ്ഞു. സമൂഹത്തില്‍ സാധാരണ പൊതുപരിപാടികളും വാണിജ്യവും ഇല്ലാത്തതിനാല്‍ പരസ്യം ലഭിക്കുന്നില്ല. അതിന്റെ പ്രയാസം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് മാധ്യമപ്രവര്‍ത്തകരാണ്. മാധ്യമസ്ഥാപനങ്ങള്‍ ഈ ഘട്ടത്തില്‍ പിരിച്ചുവിടലിനും ശമ്പള നിഷേധത്തിനും തയ്യാറാവരുത് എന്നാണ് അഭ്യര്‍ഥിക്കാനുള്ളത്.
ഫീല്‍ഡില്‍ ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗഭീഷണിയുണ്ട്. രാജ്യത്തിന്റെ മറ്റു പല സംസ്ഥാനങ്ങൡും റിപ്പോര്‍ട്ടര്‍മാര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ അത്തരമൊരു അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ പരിശോധന ഉള്‍പ്പെടെയുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും.
ആരോഗ്യപ്രവര്‍ത്തകരുമായി തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍. രോഗഭീഷണിക്കിടയിലും നാട്ടിലിറങ്ങി വാര്‍ത്താ ശേഖരണം നടത്തുന്ന അവരുടെ സേവനം സ്തുത്യര്‍ഹമാണ്. അവര്‍ക്ക് വാര്‍ത്താ ശേഖരണത്തില്‍ തടസ്സം നേരിടുന്ന അനുഭവം ഉണ്ടാകരുതെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പിആര്‍ഡി അടക്കമുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ മാധ്യമങ്ങള്‍ക്ക് പരസ്യ കുടിശിക നല്‍കാനുണ്ട് എന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അത് നല്‍കുന്നതിനായുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
Content Highlights: Chief minister pinarayi vijayan press meet on Covid 19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..