സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; സമൂഹവ്യാപനം പരിശോധിക്കാന്‍ റാപ്പിഡ് ടെസ്റ്റ്


-

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച ആറ് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സമൂഹവ്യാപനം ഉണ്ടോയെന്ന് പരിശോധിക്കാന്‍ റാപ്പിഡ് ടെസ്റ്റുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത് 165 പേരാണ്. 1,34,370 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ശനിയാഴ്ച മാത്രം 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് നാലുപേര്‍ക്ക് രോഗം ഭേദമായി.

സംസ്ഥാനത്തിന് ദുഃഖകരമായ ദിനമാണ് ഇന്നെന്ന് കൊച്ചിയിലെ കൊറോണബാധിതന്റെ മരണത്തെ കുറിച്ച് പരാമര്‍ശിക്കവേ അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് മട്ടാഞ്ചേരി സ്വദേശിയായ 69കാരന്‍ മരിച്ചത്. കേരളത്തിലെ ആദ്യ കോവിഡ് മരണമാണിത്. പത്രവിതരണം അവശ്യസര്‍വീസ് ആണെന്നും റസിഡന്‍സ് അസോസിയേഷനുകള്‍ പത്രവിതരണം തടസ്സപ്പെടുത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന്റെ കൂടുതൽ വിവരങ്ങൾ

മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം മദ്യം ലഭ്യമാക്കും | Read More...

കോവിഡ്-19: സംസ്ഥാനത്തെ എന്‍ട്രന്‍സ് പരീക്ഷ മാറ്റിവെച്ചു | Read More...

ഏത്തമിടീച്ച സംഭവം : കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്രക്കെതിരെ മുഖ്യമന്ത്രി | Read More...

ഭക്ഷ്യവസ്തുക്കള്‍ ഓണ്‍ലൈനായി വാങ്ങാം- മുഖ്യമന്ത്രി | Read More...

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം പാലിക്കാന്‍ കര്‍ണാടകം തയ്യാറാകുന്നില്ല- മുഖ്യമന്ത്രി | Read More...

വീട്ടിലിരിക്കുന്നവര്‍ക്ക് സമ്മര്‍ദ്ദം അകറ്റാന്‍ ഓണ്‍ലൈന്‍ കൗണ്‍സിലിങ് തുടങ്ങും | Read More...

വെന്റിലേറ്റര്‍, റെസ്പിരേറ്റര്‍, സുരക്ഷാ കവചം എന്നിവ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ നടപടി | Read More...

കൊറോണ പ്രതിരോധം: നൂതന ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ബ്രേക്ക് കൊറോണ പദ്ധതി | Read More...

content highlights: chief minister pinarayi vijayan press meet on corona cases

മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം മദ്യം ലഭ്യമാക്കും

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section
Most Commented