വിഴിഞ്ഞം സമരത്തില്‍ പ്രദേശവാസികള്‍ മാത്രമല്ല; പദ്ധതിക്ക് തുരങ്കംവെക്കുന്നത് അനീതി- മുഖ്യമന്ത്രി


മുഖ്യമന്ത്രി പിണറായി വിജയൻ, വിഴിഞ്ഞം സമരത്തിൽ നിന്ന് |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന വിഴിഞ്ഞം സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. സമരം ചിലയിടങ്ങളില്‍ മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും പ്രദേശത്തുകാര്‍ മാത്രമല്ല അതില്‍ പങ്കെടുക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

'ഇപ്പോള്‍ നടക്കുന്ന സമരം ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ മാത്രമായി പങ്കെടുക്കുന്ന ഒന്നാണെന്ന് പറയാന്‍ പറ്റില്ല. ചിലയിടങ്ങളില്‍ മുന്‍കൂട്ടി തയ്യാറാക്കിയ സമരം എന്ന നിലക്കാണ് കാണാന്‍ കഴിയുക.മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ സംസ്ഥാനം നേരിടുന്ന ഗൗരവതരമായ പ്രശ്‌നമെന്ന നിലക്ക് തന്നെയാണ് സര്‍ക്കാര്‍ കാണുന്നത്. അവഗണിക്കാവുന്നതല്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ ഘട്ടത്തിലും സജീവമായ ഇടപെലാണ് നടത്തിയിട്ടുള്ളത്. ഏത് ഘട്ടത്തിലും സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമാണ്. അതില്‍ ഒരു ആശങ്കയും വേണ്ട' മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.



നമ്മുടെ നാടിന്റെ പശ്ചാത്തല സൗകര്യവികസനത്തിനായി നടപ്പാക്കി വരുന്ന ബൃഹദ് പദ്ധതികളിലൊന്നാണ് വിഴിഞ്ഞം. പദ്ധതികള്‍ വരുമ്പോള്‍ സ്വാഭാവികമായ ആശങ്കകള്‍ ഉയര്‍ന്നുവരും. അതിന് ആക്കം കൂട്ടാന്‍ ഭീതിയുടെ അന്തരീക്ഷ സൃഷ്ടിക്കാനുള്ള ശ്രമം പാടില്ല. പദ്ധതികള്‍ നടപ്പാക്കേണ്ടതില്ല, നാടിന്റെ സമ്പദ്ഘടന സ്തംഭനാവസ്ഥയില്‍ നില്‍ക്കട്ടെ എന്ന സമീപനം ജനവിരുദ്ധ നയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രദേശവാസികള്‍ക്ക് ഉണ്ടായിട്ടുള്ള ചില പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിച്ച് പോകാനാണ് സര്‍ക്കാര്‍ താത്പര്യപ്പെടുന്നത്. അതിനെ തുരങ്കം വെയ്ക്കുന്ന സമീപനം ഭാവിതലമുറയോട് കാണിക്കുന്ന അനീതിയായി മാറും.

വിഴിഞ്ഞം പോലൊരു പശ്ചാത്തല സൗകര്യ പദ്ധതി ഇച്ഛാശക്തിയോടെ നടപ്പാക്കുമ്പോള്‍ പുതിയ തൊഴിലവസരം സൃഷ്ടിക്കല്‍, സമ്പദ്ഘടനക്കുണ്ടാകുന്ന ഉത്തേജനം, ആകെ സാമ്പത്തിക മേഖലയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച എന്നിവയാണ് ഉണ്ടാകാന്‍ പോകുന്നത്. ഒപ്പം അനുബന്ധ വികസനത്തിലൂടെ ജനജീവിതത്തിലുണ്ടാകുന്ന മാറ്റവും കാണണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: Chief Minister Pinarayi Vijayan opposes the Vizhinjam strike


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented