-
തിരുവനന്തപുരം: ഇടുക്കി ജില്ലാ കളക്ടർ ചൊവ്വാഴ്ച പ്രഖ്യാപിച്ച മൂന്ന് കോവിഡ് പോസറ്റീവ് കേസുകളുടെ കാര്യം മുഖ്യമന്ത്രി പതിവ് വാർത്താ സമ്മേളനത്തിൽ പരാമർശിച്ചില്ല. ഇവരുടെ കാര്യത്തില്‍ ഒരു പരിശോധന കൂടി നടത്തി വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. അതിനാലാണ് ഇപ്പോള്‍ ഇടുക്കിയിലെ രോഗികളുടെ കാര്യം പറയാത്തതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഇടുക്കിയില്‍ മൂന്നുപേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി കളക്ടര്‍ എച്ച്. ദിനേശന്‍ ഇന്ന് അറിയിച്ചിരുന്നു. തൊടുപുഴ നഗരസഭ കൗണ്‍സിലര്‍, തൊടുപുഴ ജില്ലാ ആശുപത്രി നഴ്‌സ്, ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതായി അറിയിച്ചിരുന്നത്.
മൂന്നുപേരെയും തൊടുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇടുക്കിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി മന്ത്രി എം.എം മണിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ വെച്ചാണ് ജില്ലാ കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
നേരിയ പാളിച്ച പോലും ഉണ്ടാകരുതെന്ന് നിര്‍ദേശം, പോലീസ് ബന്ദവസ്സില്‍ ഇടുക്കിയും കോട്ടയവും | Read More..
content highlights: chief minister pinarayi vijayan on idukki covid-19 patients
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..