ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 


പിണറായി വിജയൻ| Photo: Mathrubhumi

തിരുവനന്തപുരം: എ.കെ.ജി. സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തില്‍ പ്രതിപക്ഷത്തെയും കോണ്‍ഗ്രസിനെയും നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമത്തെ അപലപിക്കാന്‍ പ്രതിപക്ഷം തയ്യാറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണം എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ ആദ്യം നടത്തിയ ആദ്യ പ്രതികരണം. സംഭവം കഴിഞ്ഞ് പിറ്റേന്ന് കാലത്താണ് ഈ പ്രസ്താവന നടത്തിയത്. അക്രമം നടത്തിയത് ആരുമാകട്ടെ, ഇതുപോലൊരു സംഭവം നടന്നിട്ട് അതിനെ അപലപിക്കാന്‍ തയ്യാറാവണ്ടേ?. അപലപിക്കാന്‍ തയ്യാറാകാത്ത മാനസികാവസ്ഥ എന്തുകൊണ്ടു വരുന്നു- മുഖ്യമന്ത്രി ആരാഞ്ഞു.

ഇതിനു പിന്നാലെ ആക്രമണത്തെ അപലപിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. സംഭവം നടന്നതിന്റെ പിറ്റേന്ന് രാവിലെ മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞപ്പോള്‍, അതിശക്തമായി ഞങ്ങള്‍ അപലപിക്കുന്നു എന്നാണ് താന്‍ പറഞ്ഞത്- സതീശന്‍ പറഞ്ഞു. താന്‍ പ്രതിപക്ഷ നേതാവും യു.ഡി.എഫ്. ചെയര്‍മാനുമാണ്. താന്‍ പറഞ്ഞാല്‍, യു.ഡി.എഫ്. അപലപിക്കുന്നു എന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ലെന്നും സതീശന്‍ പറഞ്ഞു.

എന്നാല്‍ താന്‍ പറഞ്ഞത് ഇ.പി. ജയരാജനാണ് എ.കെ.ജി. സെന്റര്‍ ആക്രമണം സംഘടിപ്പിച്ചതെന്ന കെ.പി.സി.സി. പ്രസിഡന്റിന്റെ പ്രസ്താവനയെ കുറിച്ചാണെന്ന് മുഖ്യമന്ത്രി സതീശന് മറുപടി നല്‍കി. മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശത്തിനെതിരേ പ്രതിപക്ഷ ബെഞ്ചില്‍നിന്ന് ശബ്ദം ഉയര്‍ന്നപ്പോള്‍ സുധാകരന്റെ രീതികളെ കുറിച്ചാണോ എന്നെ ഓര്‍മിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ആരാഞ്ഞു. അതിലേക്കൊന്നും പോകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങളുടെ നേതാവല്ലേ. നിങ്ങള്‍ അദ്ദേഹത്തെ നേതാവായി അംഗീകരിച്ചു നടക്കുകയാണ്. ആയിക്കോട്ടെ, പക്ഷേ സുധാകരന്‍ ആര് എന്നൊക്കെ എന്നെ പഠിപ്പിക്കാന്‍ നില്‍ക്കരുത്. അപ്പോള്‍ എനിക്ക് നാല്‍പ്പാടി വാസുവിന്റെ മാത്രമല്ല, ആ സേവ്യര്‍ ഹോട്ടലില്‍... ഓര്‍മയില്ലേ നാണുവിന്റെ കഥ- മുഖ്യമന്ത്രി ചോദിച്ചു.

സുപരീക്ഷിത ജീവിതമാണ് തങ്ങളുടേതൊക്കെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും ചിലര് വന്ന് അവതരിച്ച് എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍, ആകെ ഇടിഞ്ഞുപൊളിഞ്ഞു തകര്‍ന്നുപോകും എന്നൊന്നും ഞങ്ങള്‍ക്ക് ധാരണയില്ല. അതിനാലാണ് ശാന്തമായി തന്നെ നില്‍ക്കുന്നത്. അതൊക്കെ കേള്‍ക്കുമ്പോഴും അതിനെ ചിരിച്ചുകൊണ്ട് നേരിടാന്‍ കഴിയുന്നതും അതുകൊണ്ടാണ്. ഒരുതരത്തിലുമുള്ള ഉള്‍ക്കിടിലവുമില്ലാതെ ഏത് ആരോപണത്തേയും നേരിടാന്‍ കഴിയുന്നത് ഈ പ്രത്യേകത കൊണ്ടാണ്. എന്തുകൊണ്ടാണത്? പണ്ടു പറഞ്ഞ, മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടൂ എന്നുള്ളത് മാത്രമല്ല. ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തണം. ആ ശുദ്ധി പുലര്‍ത്തിയാല്‍ നിങ്ങള്‍ക്ക് ആരുടെയും മുന്‍പില്‍ തലകുനിക്കേണ്ടി വരില്ല. ജീവിതത്തില്‍ ശുദ്ധി പുലര്‍ത്താന്‍ ശ്രമിക്കുക. കാരണം, എല്ലാവരും രാഷ്ട്രീയ പ്രവര്‍ത്തകരാണ്. തല്‍ക്കാലമുണ്ടാകുന്ന എന്തെങ്കിലും ലാഭത്തെയോ സംതൃപ്തിയെയോ കണ്ട് തെറ്റായ കാര്യങ്ങളിലേക്ക് പോകരുത്. എന്നാല്‍ പിന്നീട് ദുഃഖിക്കേണ്ടി വരില്ല- അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാന പരാമര്‍ശങ്ങള്‍

  • തെറ്റായ കാര്യങ്ങള്‍ ചിലപ്പോള്‍ സംഭവിച്ചേക്കാം. ആ തെറ്റിനെ ന്യായീകരിക്കുകയല്ല വേണ്ടത്.
  • രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ ഓഫീസ് ആക്രമണവിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടി എടുത്തു.
  • ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ സംസ്ഥാന തലത്തിലും കേന്ദ്രതലത്തിലും രാഹുലിന്റെ ഓഫീസ് ആക്രമണത്തെ തള്ളിപ്പറഞ്ഞു.
  • പണ്ട് ജയരാജന്റെ ജീവനെടുക്കാന്‍ ശ്രമം നടന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ സുധാകരനും ഒരു പ്രധാന സ്ഥാനത്തിരിക്കുന്നു, ജയരാജനും ഒരു പ്രധാന സ്ഥാനത്തിരിക്കുന്നു. അപ്പോഴും അതേ മാനസികാവസ്ഥയില്‍ നില്‍ക്കേണ്ട കാര്യമുണ്ടോ?
  • എങ്ങനെയാണ് പോലീസ് സുരക്ഷിതത്വമുള്ള സ്ഥലത്ത് ആക്രമണം നടന്നതെന്ന ചോദ്യം വന്നു. ഇത് വളരെ ആസൂത്രിതമായി നടത്തിയ ആക്രമണമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൃത്യമായി ആസൂത്രണം നടത്തിയ ശേഷമാണ് ആക്രമണമുണ്ടായത്.
  • ആക്രമണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരാളെ പിടിക്കാനല്ല ഉദ്ദേശിക്കുന്നത്. കൃത്യമായി കുറ്റം ചെയ്തയാളെ പിടിക്കാനാണ് ശ്രമിക്കുന്നത്. അതിന് ആവശ്യമായ വിശദപരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കൃത്യമായി കുറ്റവാളിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
  • സി.സി.ടി.വി. പരിശോധനയുടെ കാര്യത്തില്‍ മെല്ലപ്പോക്കില്ല.
  • എസ്.ഡി.പി.ഐക്കാര്‍ എ.കെ.ജി. സെന്ററിനു മുന്നില്‍ നില്‍ക്കുന്ന ചിത്രം വസ്തുതാപരമല്ല. ജൂലൈ ഒന്ന് ഏഴംഗസംഘം സെക്യൂരിറ്റിയുടെ അടുത്തെത്തി പാര്‍ട്ടി നേതാക്കന്മാരെ കാണണം എന്നാവശ്യപ്പെട്ടു. എസ്.ഡി.പി.ഐയുമായി കൂടിക്കാഴ്ചയ്ക്ക് താല്‍പര്യമില്ലെന്ന് അറിയിച്ച് അവരെ മടക്കി അയച്ചു. അഞ്ചുമിനിട്ട് കാത്തുനിന്ന ശേഷം അവര്‍ മടങ്ങി. അവര്‍ പുറത്തിറങ്ങി എ.കെ.ജി. സെന്ററിനു മുന്നില്‍നിന്ന് ഫോട്ടോ എടുത്ത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. അത് ഏറ്റെടുത്ത് ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുകയായിരുന്നു.

Content Highlights: chief minister pinarayi vijayan on adjournment motion on akg cetre attack

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


uddhav thackery

1 min

ത്രിവർണപതാക ഉയർത്തിയതുകൊണ്ട് മാത്രം രാജ്യസ്നേഹിയാകില്ല, ഹൃദയത്തിലും വേണം- ഉദ്ദവ് താക്കറെ

Aug 13, 2022

Most Commented