തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ കെ എസ് യു സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ എസ് യു എന്തിനാണ് സമരം നടത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

യൂണിവേഴ്‌സിറ്റി കോളേജ് അവിടെ പ്രവര്‍ത്തിക്കരുതെന്നാണ് ആവശ്യമെങ്കില്‍ അത് നടക്കില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് ലൈവില്‍ കൂട്ടിച്ചേര്‍ത്തു. 

മുഖ്യമന്ത്രിയുടെ വാക്കുകള്‍: 

സമരം നടത്തുന്നവരുടെ ആവശ്യമെന്താണെന്ന് ഇതേവരെ പിടികിട്ടിയിട്ടില്ല. യൂണിവേഴ്‌സിറ്റി കോളേജ് പൂര്‍ണമായി അവസാനിപ്പിക്കുക എന്നാണെങ്കില്‍, ഈ സമരം നടത്തുന്നവരുടെ രാഷ്ട്രീയ നേതൃത്വം ഗവണ്‍മെന്റ് നയിച്ചിരുന്ന കാലത്ത് ആ ആഗ്രഹത്തോടെ പുറപ്പെട്ട നടപടികള്‍ അത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നതോര്‍ക്കുന്നത് നല്ലതാണ്. പിന്നെ ഇക്കാലത്ത് അത് ഒട്ടും നടക്കില്ല. അതാണ് വ്യക്തമാക്കാനുള്ളത്.

content highlights: ksu protest, university college issue