'ലോകകാര്യങ്ങള്‍ നോക്കേണ്ട മന്ത്രി ഫ്‌ളൈഓവര്‍ കാണാന്‍ വന്നതെന്തിന് ?' ജയ്ശങ്കര്‍ക്കെതിരെ മുഖ്യമന്ത്രി


തിങ്കളാഴ്ചയാണ് കഴക്കൂട്ടം ഫ്‌ളൈ ഓവറിന്റെ  നിര്‍മാണപ്പുരോഗതി ജയ്ശങ്കര്‍ വിലയിരുത്തിയത്. ഫ്‌ളൈ ഓവര്‍ സന്ദര്‍ശിച്ച മന്ത്രി ദേശീയപാത പ്രോജക്ട് ഡയറക്ടര്‍ പ്രദീപ്കുമാര്‍, റീജണല്‍ ഓഫീസര്‍ ബി.എല്‍.മീണ എന്നിവരോട് പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തിരുന്നു.

കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ ഭാഗമായി കഴക്കൂട്ടം ജങ്ഷനിൽ നിർമിക്കുന്ന മേൽപ്പാലത്തിന്റെ നിർമാണപുരോഗതി പരിശോധിക്കാൻ കേന്ദ്രമന്ത്രി എസ്.ജയ്ശങ്കർ എത്തിയപ്പോൾ, പിണറായി വിജയൻ| Photo: Mathrubhumi

തിരുവനന്തപുരം: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ തിരുവനന്തപുരം പര്യടനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരക്കുള്ള ലോകകാര്യങ്ങള്‍ നോക്കുന്ന കേന്ദ്രമന്ത്രി, കഴക്കൂട്ടത്തെ ഫ്‌ളൈ ഓവര്‍ കാണാന്‍ വന്നതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു. കഴക്കൂട്ടം മണ്ഡലത്തില്‍ ബി.ജെ.പിയെ ജയിപ്പിച്ചു കൊടുക്കാനുള്ള ഉത്തരവാദിത്തം ജയ്ശങ്കറിനെ ഏല്‍പിച്ചുവെന്നാണ് കേള്‍ക്കുന്നത്. ദേശീയപാതാവികസനത്തിന്റെ അവകാശവാദവുമായി ചിലര്‍ രംഗത്തുവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ എന്ന ലക്ഷ്യത്തോടെ തന്നെയാണ് കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ കേന്ദ്രമന്ത്രിമാരുടെ സന്ദര്‍ശനം നടന്നുകൊണ്ടിരിക്കുന്നത്. ബി.ജെ.പി. വൃത്തങ്ങള്‍ തുറന്നുപറയുന്നില്ലെങ്കിലും വിദേശകാര്യമന്ത്രി ജയശങ്കറും തിരുവനന്തപുരത്ത് എത്തിയത് ഇതിന് തന്നെയാണ്. കഴിഞ്ഞദിവസം എത്തിയ ജയശങ്കര്‍ മൂന്നുദിവസമാണ് തിരുവനന്തപുരത്ത് പര്യടനം നടത്തുക. ആദ്യദിവസം യുവാക്കളും വിദ്യാര്‍ഥികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ജയ്ശങ്കറിന്റെ സന്ദര്‍ശനത്തിലെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിഞ്ഞ് അത് തുറന്നുകാട്ടുന്ന സമീപനമാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ദേശീയപാതാ വികസനത്തില്‍ അവകാശവാദവുമായി ചിലര്‍ വരുന്നുണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. കഴക്കൂട്ടം ഫ്‌ളൈ ഓവറില്‍ ജയശങ്കര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു പിണറായിയുടെ വിമര്‍ശനം.

Also Read
Series

പോലീസിനും രക്ഷയില്ല, കൂട്ടാളികളെ രക്ഷിക്കാൻ ...

ഫ്രെയിം നിറയ ഗാലക്‌സികൾ....ജെയിംസ് വെബ്ബ് ...

തിങ്കളാഴ്ചയാണ് കഴക്കൂട്ടം ഫ്‌ളൈ ഓവറിന്റെ നിര്‍മാണപ്പുരോഗതി ജയ്ശങ്കര്‍ വിലയിരുത്തിയത്. ഫ്‌ളൈ ഓവര്‍ സന്ദര്‍ശിച്ച മന്ത്രി ദേശീയപാത പ്രോജക്ട് ഡയറക്ടര്‍ പ്രദീപ്കുമാര്‍, റീജണല്‍ ഓഫീസര്‍ ബി.എല്‍.മീണ എന്നിവരോട് പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ ഭാഗമായാണ് 2.7 കിലോമീറ്റര്‍ ദൂരമുള്ള ഫ്‌ളൈ ഓവര്‍ നിര്‍മിക്കുന്നത്. ഫ്‌ളൈ ഓവര്‍ പൂര്‍ത്തിയാകുന്നതോടെ ദേശീയപാതയില്‍ കഴക്കൂട്ടം ജങ്ഷനിലെ ഗതാഗതക്കുരുക്കിന് ശമനമാകും. 90 ശതമാനവും പണി പൂര്‍ത്തിയായ ഫ്‌ളൈ ഓവര്‍ ഉടന്‍തന്നെ ഗതാഗതത്തിനു തുറന്നുകൊടുക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. ടെക്നോപാര്‍ക്ക് ഭാഗത്ത് അപ്രോച്ച്റോഡിന്റെ പണി അവസാനഘട്ടത്തിലാണ്. ചന്തവിളഭാഗത്ത് അപ്രോച്ച്റോഡിന്റെ പണിയാണ് ഇപ്പോള്‍ നടക്കുന്നത്. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, നേതാക്കളായ വി. ശിവന്‍കുട്ടി, എസ്.സുരേഷ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Content Highlights: chief minister pinarayi vijayan criticises external affiairs minister s jaishankar

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented