വീട്ടിനുള്ളിലും കരുതല്‍ വേണം; സമൂഹവ്യാപന ഭീഷണി ഒഴിഞ്ഞിട്ടില്ല- മുഖ്യമന്ത്രി


വീട്ടിനുള്ളിലെ വയോധികരും കുഞ്ഞുങ്ങളുമായി ഇടപഴകുമ്പോഴാണ് ശ്രദ്ധ കൂടുതല്‍ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു

-

തിരുവനന്തപുരം: വീടിനു പുറത്ത് ഇറങ്ങുമ്പോള്‍ മാത്രമാണ് മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യുന്നതെന്നും, പൊതുസ്ഥലത്തെ ഈ കരുതല്‍ വീടുകളിൽ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വീട്ടിനുള്ളിലെ വയോധികരും കുഞ്ഞുങ്ങളുമായി ഇടപഴകുമ്പോഴാണ് ശ്രദ്ധ കൂടുതല്‍ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

'നാമിപ്പോള്‍ വീടിനു പുറത്തിറങ്ങുമ്പോള്‍ മാത്രമാണ് മാസ്‌ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും. വീടുകളില്‍ സാധാരണ നിലയ്ക്കാണ് കാര്യങ്ങള്‍. വൈറസ് ബാധിച്ച് രോഗലക്ഷണങ്ങളില്ലാത്തവര്‍ വീടിനകത്ത് പ്രായം ചെന്നവരിലേക്കും കുഞ്ഞുങ്ങളിലേക്കും രോഗം പടര്‍ത്താന്‍ സാധ്യതയുണ്ട്. പൊതുസ്ഥലങ്ങളിലെ കരുതല്‍ വീട്ടിനകത്തും കുടുംബാംഗങ്ങളോട് ഇടപഴകുമ്പോഴും വേണ്ടതുണ്ട്. വയോധികരും കുഞ്ഞുങ്ങളുമായി ഇടപഴകുമ്പോഴാണ് ശ്രദ്ധ കൂടുതല്‍ വേണ്ടത്. ആരും രോഗബാധിതരായേക്കാം എന്ന ധാരണയോടെയാണ് ഇടപഴകേണ്ടത്.' മുഖ്യമന്ത്രി പറഞ്ഞു

ഇതിനേക്കാള്‍ ഗുരുതരമാണ് രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാത്ത കേസുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

'രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാത്ത കേസുകള്‍ സമൂഹവ്യാപനത്തിലേക്കുള്ള സൂചനയാണ്. ഇന്ത്യ മൊത്തമായെടുത്താല്‍ ഉറവിടം കണ്ടെത്താനാവാത്ത കേസുകള്‍ 40 ശതമാനത്തിലധികമാണ്. കേരളത്തിലത് രണ്ട് ശതമാനത്തില്‍ താഴെയാണ്. ബാക്കി 98 ശതമാനം കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടുണ്ട്. ഉറവിടം കണ്ടെത്താനാവാത്ത സാഹചര്യങ്ങളില്‍ കൃത്യമായ ഇന്റര്‍വെന്‍ഷന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ട്. സമൂഹ വ്യാപനം ഉണ്ടായോ എന്നും അന്വേഷിക്കുന്നുണ്ട്.

തുടർന്ന് പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി തിരിച്ച് സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അതിനാല്‍തന്നെ ഇതു വരെ സമൂഹ വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ അതിനര്‍ഥം സമൂഹ വ്യാപന ഭീഷണി ഒഴിഞ്ഞു പോയെന്നല്ല'.

വ്യാപനത്തിന്റെ തോത് തടയാന്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും തേടുന്നുണ്ട്. അതിന്റെ ഭാഗമായാണ് വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്ന ആളുകളെ ടെസ്റ്റ് നടത്തി രോഗബാധിതരെയും രോഗമില്ലാത്തവരെയും വേര്‍തിരിച്ച് കൊണ്ടു വരണമെന്ന ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രാലയത്തിനും കത്തെഴുതിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

content highlights: Chief minister Pinarayi Vijayan asks people to take precautions inside house too

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented