മുഖ്യമന്ത്രി പിണറായി വെറും ഭീരു, തന്നെ അറസ്റ്റ് ചെയ്തത് 12.30ന് -ശബരിനാഥന്‍


കെ.എസ്.ശബരിനാഥൻ പോലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്യാനായി എത്തിയപ്പോൾ |ഫോട്ടോ:എസ്.ശ്രീകേഷ്‌

തിരുവനന്തപുരം:പ്രതിഷേധം നടത്തിയതിന്റെ പേരില്‍ തന്റെ പേരില്‍ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തത് മുഖ്യന്ത്രിയുടെ ഭീരുത്വത്തിന്റെ ഭാഗമാണെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ്.പ്രസിഡന്റ് കെ.എസ്.ശബരിനാഥ്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച തന്നെ അറസ്റ്റ് ചെയ്തത് 12.30-നാണെന്നും ശബരിനാഥന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിലാണ് ശബരിനാഥന്‍ അറസ്റ്റിലായത്. വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'വിമാനത്തില്‍ പ്രതിഷേധിച്ചവരെ അക്രമിച്ച ഇ.പി.ജയരാജനെതിരെ കേസില്ല. എനിക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. രാഷ്ട്രീയ പ്രേരിതമായ കേസില്‍ തന്നെ അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രിയുടെ ഭീരുത്വമാണ് കാണിക്കുന്നത്. ഭീരുവായ മുഖ്യമന്ത്രിയെ കേരള പോലീസ് സംരക്ഷിക്കുന്നു. കേസിനെ നിയപരമായും പാര്‍ട്ടി രാഷ്ട്രീയപരമായും നേരിടും' ശബരിനാഥന്‍ പറഞ്ഞു.

വൈദ്യപരിശോധനയ്ക്ക് ശേഷം ശബരിനാഥിനെ എ.ആര്‍.ക്യാമ്പിലേക്ക് മാറ്റി. മൂന്നരയോടെ കോടതിയില്‍ ഹാജരാക്കും. ഇതിനിടെ ശബരിനാഥിനെ അറസ്റ്റ് ചെയ്ത സമയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതിനിടെയായിരുന്നു ശബരിയെ പോലീസ് അറസ്റ്റ് ചെയ്ത വിവരം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. കേസില്‍ നടപടിയൊന്നും എടുക്കരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശിച്ചതിന് പിന്നാലെ അദ്ദേഹത്തെ ഇതിനോടകം അറസ്റ്റ് ചെയ്തതായി ഗവ.പ്ലീഡര്‍ അറിയിക്കുകയായിരുന്നു.

അറസ്റ്റ് ചെയ്യരുതെന്ന് കോടതി ആവശ്യപ്പെട്ട സമയത്ത് ഒന്നും പറയാതിരുന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ 11.45-നാണ് അറസ്റ്റ് ചെയ്ത വിവരം അറിയിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. ആരോപിച്ചു. കോടതി നടപടി ഉണ്ടായ ശേഷം കേസ് പോലെ തന്നെ വ്യാജമായിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭീരുത്വമാണ് ഇത് തെളിയിക്കുന്നത്. കരിങ്കൊടി കാണിക്കണമെന്ന് ഒരാള്‍ പറയുന്നതിന്റെ പേരില്‍ ഒരാളെ എങ്ങനെയാണ് അറസ്റ്റ് ചെയ്യാന്‍ സാധിക്കുകയെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.

ഒരു കരിങ്കൊടി പ്രതിഷേധം പോലും നേരിടാനുള്ള ആര്‍ജ്ജവമില്ലാത്ത കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഭീരുത്വം വിളിച്ചോതുന്ന അറസ്റ്റാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Chief Minister Pinarayi -ks sabarinathan after arrest

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented