തിരുവനന്തപുരം: പ്രൊഫ. താണു പദ്മനാഭന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. പ്രൊഫ. താണു പദ്മനാഭന്റെ വിയോഗം അത്യന്തം ദു:ഖകരമാണെന്നും ലോകത്തിന് കേരളം സമ്മാനിച്ച പ്രതിഭാശാലിയായ ഭൗതിക ശാസ്ത്രജ്ഞനായിരുന്നു പ്രൊഫ. താണു പദ്മനാഭനെയും മുഖ്യമന്ത്രി അനുസ്മരിച്ചു. 

ശാസ്ത്രമേഖലകള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് സംസ്ഥാനം നല്‍കുന്ന ഏറ്റവും വലിയ അംഗീകാരമായ കേരള ശാസ്ത്ര പുരസ്‌കാരം അദ്ദേഹത്തിനു സമ്മാനിച്ചിരുന്നു. ഭട്‌നഗര്‍ പുരസ്‌കാരമുള്‍പ്പെടെ അനവധി ബഹുമതികള്‍ നേടിയ താണു പദ്മനാഭന്റെ വിയോഗം നമ്മുടെ ശാസ്ത്രരംഗത്തെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. ശാസ്ത്ര ഗവേഷണങ്ങള്‍ക്കായി സ്വയമര്‍പ്പിച്ച ഈ അതുല്യ പ്രതിഭാശാലിയുടെ ജീവിതം ശാസ്ത്രവിദ്യാര്‍ഥികള്‍ക്ക് എക്കാലവും പ്രചോദനമായിരിക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു- മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

Content Highlights: Chief Minister Pinararyi Vijayan Remembers  Indian theoretical physicist Thanu Padmanabhan