ചെറുതോണി: മുഖ്യമന്ത്രി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വായ തുറക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഡീന്‍ കുര്യാക്കോസ് നടത്തുന്ന ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.ഡി.സതീശന്‍. 

തമിഴ്‌നാടിന് ബേബി ഡാം പരിസരത്തെ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയതോടെ സുപ്രീം കോടതിയിലെ കേസ് ആവിയായെന്നും അദ്ദേഹം ആരോപിച്ചു. 

ജലവിഭവ വകുപ്പിന്റെ തലവനായ ടി.കെ.ജോസാണ് മരം മുറിക്ക് അനുമതി നല്‍കാനുള്ള തീരുമാനം എടുത്തതെന്നും ബെന്നിച്ചന്‍ തോമസ് ബലിയാടാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

Content Highlights: Chief minister not uttering a word in mullapperiyar issue says vd satheeshan