മുഖ്യമന്ത്രിക്ക് ആഭ്യന്തരവും ന്യൂനപക്ഷ ക്ഷേമവും അടക്കം ഇരുപതോളം വകുപ്പുകള്‍; വിജ്ഞാപനം ഇറങ്ങി


പിണറായി വിജയൻ

തിരുവനന്തപുരം: പൊതുഭരണം കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തവണ കൈകാര്യം ചെയ്യുക ആഭ്യന്തരം, ന്യൂനപക്ഷ ക്ഷേമം, പരിസ്ഥിതി തുടങ്ങിയവ ഉള്‍പ്പെടെ ഇരുപതോളം വകുപ്പുകള്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ.ടി. ജലീലാണ് ന്യൂനപക്ഷ ക്ഷേമം കൈകാര്യംചെയ്തിരുന്നത്. ഇത്തവണ വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലായത് രാഷ്ട്രീയ പ്രധാന്യമുള്ള തീരുമാനമായാണ് വിലയിരുത്തപ്പെടുന്നത്.

വീണ ജോര്‍ജ്ജിന് ആരോഗ്യം കൂടാതെ കുടുംബ ക്ഷേമം, വനിതാ ശിശു ക്ഷേമം എന്നീ വകുപ്പുകളും നല്‍കിയിട്ടുണ്ട്. വകുപ്പുകള്‍ നിശ്ചയിച്ചുകൊണ്ടുള്ള വിജ്ഞാപനം വ്യാഴാഴ്ച രാത്രിയാണ് ഇറങ്ങിയത്. മന്ത്രിമാരും വകുപ്പുകളും ഇങ്ങനെ-

മുഖ്യമന്ത്രി പിണറായി വിജയന്‍

പൊതുഭരണം, ആഭ്യന്തരം, ന്യൂനപക്ഷ ക്ഷേമം, ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി, ആസൂത്രണം, മലിനീകരണ നിയന്ത്രണം, ശാസ്ത്ര സ്ഥാപനങ്ങള്‍, ഐടി, മെട്രോ റെയില്‍, വിമാനത്താവളങ്ങള്‍, വിജിലന്‍സ്, ഫയര്‍ ഫോഴ്‌സ്, ജയില്‍, സൈനിക ക്ഷേമം, അന്തര്‍ നദീജല, ഇന്‍ലന്റ് നാവിഗേഷന്‍, നോര്‍ക്ക.

കെ. രാജന്‍

റവന്യു, ലാന്റ് റെക്കോര്‍ഡ്‌സ്, സര്‍വേ, ഭൂപരിഷ്‌കരണം, ഭവന നിര്‍മാണം

റോഷി അഗസ്റ്റിന്‍

ജലവിതരണം, ജലസേചനം, ഭൂഗ ജല വകുപ്പ്, കമാന്‍ഡ് ഏരിയ ഡവലപ്‌മെന്റ്

കെ. കൃഷ്ണന്‍കുട്ടി

വൈദ്യുതി, അനര്‍ട്ട്

എ. കെ. ശശീന്ദ്രന്‍

വനം, വന്യജീവി സംരക്ഷണം

അഹമ്മദ് ദേവര്‍കോവില്‍

തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകള്‍

ആന്റണി രാജു

റോഡ് ഗതാഗതം, ജലഗതാഗതം, മോട്ടോര്‍ വെഹിക്കിള്‍

വി. അബ്ദുറഹ്മാന്‍

കായികം, റയില്‍വെ, പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ്, വഖഫ്, ഹജ്ജ് തീര്‍ത്ഥാടനം

ജി. ആര്‍. അനില്‍

ഭക്ഷ്യ-സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ഉപഭോക്തൃകാര്യം

കെ. എന്‍. ബാലഗോപാല്‍

ധനകാര്യം, ട്രഷറി, ഓഡിറ്റ്, കെഎഫ്‌സി, ദേശീയ സമ്പാദ്യം, വാണിജ്യ നികുതി, കാര്‍ഷികാദായ നികുതി, ലോട്ടറി, സംസ്ഥാന ഓഡിറ്റ്, സംസ്ഥാന ഇന്‍ഷുറന്‍സ്, സ്റ്റാംപ്, സ്റ്റാംപ് ഡ്യൂട്ടി

പ്രഫ. ആര്‍. ബിന്ദു

ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സര്‍വകലാശാലകള്‍ (കൃഷി, മൃഗസംരക്ഷണം, മെഡിക്കല്‍, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ ഒഴികെ), പ്രവേശന പരീക്ഷ, എന്‍സിസി, എഎസ്എപി, സാമൂഹ്യനീതി

ജെ. ചിഞ്ചുറാണി

ക്ഷീരവികസനം, മൃഗസംരക്ഷണം, ക്ഷീര സഹകരണ സംഘങ്ങള്‍, മൃശാല, കേരള വെറ്റററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാല

എം. വി .ഗോവിന്ദന്‍

എക്‌സൈസ്, തദ്ദേശ സ്വയംഭരണം (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍), ഗ്രാമ വികസനം, നഗരാസൂത്രണം, ഗ്രാമീണ വികസനം, കില

പി. എ .മുഹമ്മദ് റിയാസ്

പൊതുമരാമത്ത്, ടൂറിസം

പി. പ്രസാദ്

കൃഷി, കാര്‍ഷിക സര്‍വകലാശാല, മണ്ണ് സംരക്ഷണം, വെയര്‍ ഹൗസിങ് കോര്‍പറേഷന്‍

കെ. രാധാകൃഷ്ണന്‍

പിന്നാക്ക ക്ഷേമം, ദേവസ്വം, പാര്‍ലമെന്ററികാര്യം

പി. രാജീവ്

നിയമം, വ്യവസായം, വാണിജ്യം, മൈനിങ് ആന്റ് ജിയോളജി, ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ്, ഹാന്റ്‌ലൂം ആന്റ് ടെക്‌സ്‌റ്റൈല്‍, കയര്‍, പ്ലാന്റേഷന്‍ ഡയറക്ടറേറ്റ്, കശുവണ്ടി

സജി ചെറിയാന്‍

ഫിഷറീസ്, തുറമുഖ എന്‍ജിനീയറിങ്, ഫിഷറീസ് സര്‍വകലാശാല, സാംസ്‌കാരികം, ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പറേഷന്‍, യുവജനകാര്യം

വി. ശിവന്‍കുട്ടി

പൊതുവിദ്യാഭ്യാസം, തൊഴില്‍, ഫാക്ടറീസ് ആന്റ് ബോയ്ലേഴ്‌സ്, ഇന്റസ്ട്രിയല്‍ ട്രൈബ്യൂണല്‍, സാക്ഷരത, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ്, ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍, ലേബര്‍ കോടതികള്‍

വി. എന്‍. വാസവന്‍

സഹകരണം, രജിസ്‌ട്രേഷന്‍

വീണ ജോര്‍ജ്

ആരോഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസം, മെഡിക്കല്‍ സര്‍വകലാശാല, ആയുഷ്, ഡ്രഗ്‌സ് കണ്‍ട്രോള്‍, വനിതാ ശിശു ക്ഷേമം, കുടുംബക്ഷേമം

Content Highlights: Chief Minister Pinarayi Vijayan has about twenty departments, including Home and Minority Welfare

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented