'പ്രശ്‌നങ്ങള്‍ പറയേണ്ടത് വാര്‍ത്തയാകുന്ന തരത്തിലല്ല'; ഗണേഷിനെതിരേ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി


1 min read
Read later
Print
Share

മുഖ്യമന്ത്രി പിണറായി വിജയൻ, കെ.ബി.ഗണേഷ് കുമാർ |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: ഇടത് എംഎല്‍എ കെബി ഗണേഷ് കുമാറിനെതിരെ എല്‍ഡിഎഫ് പാര്‍ലമെന്ററി യോഗത്തില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്തവരുന്ന തരത്തിലല്ല പ്രശ്‌നങ്ങള്‍ അവതരിപ്പിക്കേണ്ടത് എന്നായിരുന്നു പിണറായി വിജയന്റെ കുറ്റപ്പെടുത്തല്‍. പത്തനാപുരത്തെ വികസനം സര്‍ക്കാര്‍ ഫണ്ട് കൊണ്ടല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.

അതേസമയം, ഗണേഷ് കുമാര്‍ തിങ്കളാഴ്ച നടന്ന എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഗണേഷിന്റെ അസാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന എല്‍ഡിഎഫ് യോഗത്തില്‍ സര്‍ക്കാറിനും മന്ത്രിമാര്‍ക്കുമെതിരെ ഗണേഷ് ഉന്നയിച്ച വിമര്‍ശനങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

മണ്ഡലങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ലെന്നും പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഉണ്ടാകുന്നതെന്നുമായിരുന്നു ഗണേഷിന്റെ വിമര്‍ശനം. മന്ത്രിമാര്‍ക്കെതിരെയും വകുപ്പുകള്‍ക്കെതിരെയും ഗണേഷ് രംഗത്തെത്തിയിരുന്നു. ഈ യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. ഗണേഷിന്റെ വിമര്‍ശനങ്ങള്‍ വാര്‍ത്തയായ സാഹചര്യത്തിലാണ് ഇന്ന് മുഖ്യമന്ത്രി അതിന് മറുപടി നല്‍കിയത്.

Content Highlights: Chief Minister criticizes kb Ganesh kumar

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented