കാളപെറ്റു എന്ന കേൾക്കുമ്പോൾ പ്രതിപക്ഷം പാല്‍ കറക്കാന്‍ ഓടുന്നു; പരിഹാസവുമായി മുഖ്യമന്ത്രി


നാടിന്റെ വഴിമുട്ടിയാലും സര്‍ക്കാരിനെ ആക്രമിച്ചാല്‍ മതി എന്ന മാനസികാവസ്ഥയിലാണ് പ്രതിപക്ഷം

-

തിരുവനന്തപുരം: കോവിഡ്-19 അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വഴിമുട്ടിയാലും സര്‍ക്കാരിനെ ആക്രമിച്ചാല്‍ മതി എന്ന മാനസികാവസ്ഥയിലാണ് പ്രതിപക്ഷമെന്നും കാളപെറ്റു എന്ന കേൾക്കുമ്പോള്‍ കയറെടുക്കുകയല്ല പകരം പ്രതിപക്ഷം പാല്‍ കറക്കാന്‍ ഓടുന്നതാണ് കാണുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

ഞായറാഴ്ച പ്രതിപക്ഷ നേതാവ് അസാധാരണ പത്രസമ്മേളനം വിളിക്കുമ്പോള്‍ സര്‍ക്കാരിന് അത് അവഗണിക്കാനാവില്ല. മറുപടി പറയാന്‍ സര്‍ക്കാരിന്റെ സമയം നഷ്ടപ്പെടും. അങ്ങനെ വെറുതെ സമയം നഷ്ടപ്പെടുത്തേണ്ട അവസ്ഥയിലല്ല നമ്മുടെ നാടുള്ളത്. ദുരാരോപണങ്ങളും കുപ്രചരണങ്ങളും കൊണ്ട് ഇത്തരമൊരു ഘട്ടത്തില്‍ ഇറങ്ങിത്തിരിക്കുന്നത് നാടിനും ജനങ്ങള്‍ക്കും ഉപകാരപ്പെടില്ല. വസ്തുതകളുമായി ഒരു തരത്തിലും പൊരുത്തപ്പെട്ടാത്ത ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

"എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ വാര്‍ഷികാഘോഷം വേണ്ടെന്ന് വെച്ചു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ ഇല്ലാത്തതു കൊണ്ടല്ല വാര്‍ഷികാഘോഷം മാറ്റിവെച്ചത്. കോവിഡ് 19നെതിരായ പോരാട്ടത്തില്‍ മറ്റെല്ലാം മാറ്റിവെച്ച് ഒറ്റക്കെട്ടായി അണിനിരക്കുന്നതുകൊണ്ടാണ്. ലോകത്ത് സമ്പത്ത് കൊണ്ടും ആധുനിക സൗകര്യം കൊണ്ടും ഉന്നതിയില്‍ നില്‍ക്കുന്ന രാഷ്ട്രം പോലും കേരളത്തിലേക്ക് ഉറ്റുനോക്കുകയാണ്. ലോക മാധ്യമങ്ങളും അന്താരാഷ്ട്ര ഏജന്‍സികളും കേരളത്തിന്റെ നേട്ടങ്ങള്‍ തുറന്ന് അംഗീകരിക്കുകയാണ്. കോവിഡ് പ്രതിരോധം പുതിയ തലത്തില്‍ എത്തിയ സാഹചര്യത്തില്‍ മറ്റെന്തെങ്കിലും അജണ്ടയ്ക്ക് പിന്നാലെ പോവാന്‍ സര്‍ക്കാരിന് താത്പര്യമില്ല. എല്ലാ ഊര്‍ജ്ജവും ജന സംരക്ഷണത്തിന് വിനിയോഗിക്കപ്പെടണമെന്നാണ് സര്‍ക്കാരിന്റെ കാഴ്ച്ചപ്പാട്. പ്രതിപക്ഷവും കൂടെ നില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ പ്രതിപക്ഷം ആ നിലക്കല്ല നീങ്ങുന്നത്. സര്‍ക്കാരിനെ എതിര്‍ക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തെ തുരങ്കം വെക്കാനും ഏത് നടപടിയെയും തെറ്റായി ചിത്രീകരിച്ച് വികൃതമാക്കാനുമാണ് ശ്രമം.

തുടക്കം മുതല്‍ നിഷേധാത്മക നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. നാടിന്റെ വികസനം മുന്‍നിര്‍ത്തി സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികളെയും അന്ധമായി എതിര്‍ത്തു. പ്രളയം വന്നപ്പോള്‍ അതിജീവനത്തിനായി ദുരിതാശ്വാസ നിധി കണ്ടെത്തുന്നതിനെ പോലും അട്ടിമറിക്കാന്‍ ശ്രമിച്ചു . കോവിഡ് കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിലൊരു ഭാഗം മാറ്റിവെക്കാന്‍ തീരുമാനിച്ച ഉത്തരവ് കത്തിച്ചവരാണ് ഇവര്‍. ജനം പ്രതിസന്ധിയിലായാലും നാടിന്റെ വഴിമുട്ടിയാലും സര്‍ക്കാരിനെ ആക്രമിച്ചാല്‍ മതി എന്ന മനസികാവസ്ഥയിലാണ് അവര്‍ എത്തിയത്. അതിന്റെ ഉദാഹരണമാണ് ടെക്‌നോ സിറ്റിയില്‍ കളിമണ്‍ ഖനനം നടക്കുന്നുവെന്നും അഴിമതിയാണെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്".

ടെക്‌നോസിറ്റിക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് കളിമണ്‍ ഉണ്ട് എന്നത് ശരിയാണ്. അത് ഖനനം ചെയ്യണമെന്ന് ആളുകള്‍ ആഗ്രഹിക്കുന്നുമുണ്ടാവാം. എന്നാല്‍ ഖനനത്തെ കുറിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ഇതിലെങ്ങനെയാണ് അഴിമതി ആരോപിക്കാനാവുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.

കാളപെറ്റു എന്ന കേൾക്കുമ്പോള്‍ കയറെടുക്കുക എന്ന പഴഞ്ചൊല്ലുണ്ട്. എന്നാല്‍ പ്രതിപക്ഷം കയറെടുക്കുകയല്ല പാല്‍ കറക്കാന്‍ ഓടുന്നതാണ് കാണുന്നത്. ഇതവരെ ഉന്നയിച്ച ഒരു ആരോപണവും ക്ലച്ച് പിടിച്ചിട്ടില്ല. എന്തെങ്കിലും പറഞ്ഞ് പുകമറ സൃഷ്ടിക്കുകയാണ്. സര്‍ക്കാരിന്റെ ശ്രമങ്ങളെ എങ്ങനെയെങ്കിലും തളര്‍ത്താന്‍ നോക്കുകയാണ്. പത്രസമ്മേളനം വിളിച്ച് അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിച്ച് കുറച്ച് ദിവസം അതു അത് ചര്‍ച്ചയാക്കാന്‍ ശ്രമിക്കുക ഒടുവില്‍ ഒന്നും തെളിയിക്കാനാവെത വാക്കു മാറ്റി പറഞ്ഞ് പിന്‍മാറുക എന്നതാണ് പ്രതിപക്ഷ നേതാവ് നടത്തുന്ന അഭ്യാസം- മുഖ്യമന്ത്രി പറഞ്ഞു.

content highlights: Chief Minister criticises Opposition party and Ramesh Chennithala On their Covid time stand


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented