-
കോഴിക്കോട്: പീഡനക്കേസിലെ പ്രതിയുടെ പേര് ചര്‍ച്ചയാകുന്നത്് ഒരുപക്ഷേ ഇത് ആദ്യമായിട്ടായിരിക്കും. കോഴിക്കോട് ചേവായൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയ ബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതിയുടെ പേരാണ് സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയാകുന്നത്. ഇന്ത്യേഷ് എന്നാണ് പ്രതിയുടെ പേര്. ഓഗസ്ററ്റ് 15ന് ജനിച്ച മകന് രാജ്യത്തിന് അഭിമാനമായി വളരാന്‍ മാതാപിതാക്കള്‍ ഇട്ട പേര്. പക്ഷേ ഇന്ത്യേഷിന്റെ വളര്‍ച്ച വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും എന്തിന് പേരിനെ പോലും അപമാനിക്കുന്ന തരത്തിലായിരുന്നു. ഇതിന് മുമ്പ് മൂന്ന് പേരെ കുത്തിക്കൊന്ന കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചയാളാണ് ഇന്ത്യേഷ്.
മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റികൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ട ബസില്‍ എത്തിച്ചാണ് ഇന്ത്യേഷും സംഘവും പീഡിപ്പിച്ചത്. സംഭവശേഷം രക്ഷപ്പെട്ട പ്രതിയെ പിടികൂടാന്‍ ഇതുവരെയും പോലീസിന് ആയിട്ടില്ല. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..