കൊച്ചി: ശബരിമല വിമാനത്താവള പദ്ധതിയെ അനിശ്ചിതത്വത്തിലാക്കി ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ചെറുവള്ളി എസ്റ്റേറ്റ് കേന്ദ്ര ആദായനികുതി വകുപ്പ് കണ്ടുകെട്ടി. കെ.പി. യോഹന്നാന്റേത് 500 കോടിയുടെ വിദേശ പണമിടപാട് നിയമ ലംഘനമെന്ന് ആദായനികുതി വകുപ്പ്. മുന്‍കരുതല്‍ നടപടി എന്ന നിലയിലാണ് എസ്റ്റേറ്റ് കണ്ടുകെട്ടുന്നത്.

ഹാരിസണ്‍ മലയാളവുമായി ഉടമസ്ഥാവകാശ തര്‍ക്കമുള്ള ചെറുവള്ളി എസ്റ്റേറ്റ് പണം കൊടുത്ത് വിമാനത്താവളത്തിനായി വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് നേരത്തെ വിവാദമായിരുന്നു. എന്നാല്‍ വിമാനത്താവള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടയിലാണ് ആദായനികുതി വകുപ്പിന്റെ നടപടിക്ക് വിധേയമാകുന്നത്. 

നികുതി അടച്ചില്ലെങ്കില്‍ വിമാനത്താവളത്തിന് കണ്ടുവെച്ചരിക്കുന്ന ഭൂമി ആദായനികുതി വകുപ്പിന്റെ കൈയ്യിലെത്താനാണ് സാധ്യത. അങ്ങനെയായാല്‍ വിമാനത്താവള പദ്ധതി തന്നെ മുടങ്ങിപ്പോയേക്കുമെന്നാണ് ആശങ്ക.