ന്യൂഡല്‍ഹി: നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവെച്ച് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയ സംഭവത്തില്‍ ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സേവ് ഫോറം സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി നല്‍കി.

ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയാല്‍ തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്നാശ്യപ്പെട്ടാണ് അഡ്വ. വി.കെ. ബിജു വഴി ശനിയാഴ്ച തടസ്സഹര്‍ജി ഫയല്‍ ചെയ്തത്.   

ശബരിമല വിമാനത്താവളത്തിനായി കാഞ്ഞിരപ്പള്ളി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവെക്കാന്‍ കോട്ടയം കളക്ടറോട് നിര്‍ദേശിക്കുന്ന സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയത്.

ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമുള്ളതിനാലാണ് ജൂണ്‍ 18-ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനെ ചോദ്യംചെയ്ത് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

content highlights: cheruvally estate: Believers eastern church church save forum moves to supreme court