കണ്ണൂര്‍: ചെറുപുഴയില്‍ വഴിയോര കച്ചവടക്കാരെ അസഭ്യം പറഞ്ഞ സി.ഐയെ സ്ഥലം മാറ്റി. എം.പി. വിനീഷ് കുമാറിനെയാണ് കെ.എ.പി നാലാം ബറ്റാലിയനിലേക്ക് സ്ഥലംമാറ്റിയത്. വഴിയോര കച്ചവടക്കാരെ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ഇയാളെ സ്ഥലംമാറ്റിയത്.
വഴിയോര കച്ചവടക്കാരെ വിനീഷ് കുമാര്‍ അസഭ്യം പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സിനിമാ സ്‌റ്റൈലില്‍ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ഇന്‍സ്‌പെക്ടറും സംഘവും ഇതിനുപിന്നാലെ കച്ചവടക്കാര്‍ക്ക് നേരേ തട്ടിക്കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
വാഹനങ്ങളും സാധനങ്ങളും എടുത്തുമാറ്റാമെന്ന് കച്ചവടക്കാര്‍ പറയുന്നതും ഇതിനുപിന്നാലെ ഇന്‍സ്‌പെക്ടര്‍ തട്ടിക്കയറുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്. നവംബര്‍ 21-ാം തീയതി ചെറുപുഴ -ചിറ്റാരിക്കല്‍ പാലത്തിനോട് ചേര്‍ന്ന റോഡിലായിരുന്നു സംഭവം.
Content Highlights: cherupuzha CI scolding street vendors transferred