കൂട്ടുകാരീ, ഇവളിനി ഞങ്ങളുടെയും പൊൻമകൾ...സഹപാഠിയുടെ കുഞ്ഞിനായി 17 വർഷത്തിനുശേഷം അവര്‍ ഒന്നിച്ചു


ബിനീഷയുടെ കുഞ്ഞിനെ സുകന്യ പദ്ധതിയിൽ ചേർത്തതിന്റെ രേഖകൾ ഭർത്താവ് ശരത്തിന് സ്‌കൂളിൽ നടന്ന ചടങ്ങിൽ കൂട്ടുകാരികൾ ചേർന്ന് കൈമാറുന്നു

ചേർപ്പ്: അകാലത്തിൽ പൊലിഞ്ഞ കൂട്ടുകാരിയുടെ, കുഞ്ഞിനായി ഒത്തുചേർന്ന് സഹപാഠികൾ . ചേർപ്പ് സി.എൻ.എൻ. ഗേൾസ് ഹൈസ്‌കൂളിലെ 2005 ബാച്ചിലെ വിദ്യാർഥിനികളാണ് ഒത്തുചേർന്നത്.

പെൺകുഞ്ഞിന് ജന്മം നൽകി ദിവസങ്ങൾക്കകം കോവിഡ് ബാധിച്ച് മരിച്ച പ്രിയകൂട്ടുകാരി ബിനീഷയുടെ 41-ാം ചരമദിനമായിരുന്നു കഴിഞ്ഞ ദിവസം. ബിനീഷയുടെ 60 ദിവസം പ്രായമായ റിതികമോൾക്ക് കരുതലാകാനായിരുന്നു ആ ഒത്തുചേരൽ.

17 കൊല്ലത്തിനുശേഷമാണ് അവർ സ്‌കൂളിൽ വീണ്ടുമെത്തിയത്. റിതികയെ സുകന്യ പദ്ധതിയിൽ ഉൾപ്പെടുത്തിയതിന്റെ രേഖകൾ ബിനീഷയുടെ ഭർത്താവ് ശരത്തിന് കൈമാറി. പതിനായിരം രൂപയാണ് നിക്ഷേപിച്ചത്. തുടർന്നും ചെറിയ തുകവീതം നിക്ഷേപിക്കും. പ്രസവം കഴിഞ്ഞ് ദിവസങ്ങൾക്കുശേഷം രക്തസമ്മർദം കുറഞ്ഞ് അവശനിലയിലായി ബിനീഷ. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് കോവിഡ് കണ്ടെത്തിയത്. സെപ്റ്റംബർ നാലിന് മരിച്ചു.

ബിനീഷയുടെ ഭർത്താവ് കുണ്ടൂർ വീട്ടിൽ ശരത്തിന് കുറച്ചുകാലംമുമ്പ് മാതാപിതാക്കൾ നഷ്ടപ്പെട്ടു. പണ്ടാരച്ചിറയിലെ ഓലമേഞ്ഞ വീട്ടിലാണ് കഴിയുന്നത്. ജോലിക്ക് പോകുന്ന സമയത്ത് കുഞ്ഞിനെ ബന്ധുവീട്ടിലാക്കും.

2020-ൽ ഗീതു ഷിജിത്ത്, നീതു മഹേഷ്, മേഘ വിപിൻ എന്നിവരുടെ നേതൃത്വത്തിൽ പത്തുപേർ ചേർന്ന് തുടങ്ങിയ കൂട്ടായ്‌മയിലിന്ന് 85 പേരുണ്ട്. ഭർത്താവ് നഷ്ടപ്പെട്ട ഒരു കൂട്ടുകാരിയുടെ ഒമ്പതുമാസം പ്രായമായ മകളുടെ പേരിൽ 20,000 രൂപ നിക്ഷേപിച്ചു. ഭർത്താക്കന്മാർ നഷ്ടപ്പെട്ട മൂന്ന് കൂട്ടുകാരികൾക്ക് 10000 രൂപ വീതം നൽകി.

സംഗമത്തിന് അമ്പതോളം പൂർവവിദ്യാർഥിനികൾ എത്തി. സംഗമം പൂർവഅധ്യാപിക സുമതി നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു. സി.എസ്. സൂര്യ അധ്യക്ഷയായി. കെ.കെ. ശങ്കരൻ, സി. വിജയൻ, ജ്യോതി ബാലകൃഷ്ണൻ, നീതു, ദിവ്യ ദിനേഷ് എന്നിവർ പ്രസംഗിച്ചു.

Content Highlights: cherpp cnn girls high school students reunion


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented