ചെറിയാന്‍ പാര്‍ട്ടിവിട്ടത് ഞെട്ടിച്ചിരുന്നു; തിരിച്ചുവരവ് കോണ്‍ഗ്രസിന് ഗുണംചെയ്യും - ആന്റണി


ചെറിയാൻ ഫിലിപ്പ് എകെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളെ കാണുന്നു | ചിത്രം: എസ്.ശ്രീകേഷ്|മാതൃഭൂമി

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ടത് തനിക്ക് ഷോക്കായിരുന്നെന്ന് മുതിര്‍ന്ന നേതാവ് എ.കെ ആന്റണി. ആദ്യകാലത്ത് പിണക്കമുണ്ടായിരുന്നെങ്കിലും നേരത്തെ തന്നെ തങ്ങള്‍ക്കിടയിലെ മഞ്ഞുരുകി. ഇപ്പോള്‍ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്ത് ബന്ധം കൂടുതല്‍ ശക്തമായെന്നും തിരുവനന്തപുരത്തെ വീട്ടില്‍ ചെറിയാന്‍ ഫിലിപ്പുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ആന്റണി പറഞ്ഞു.

ചെറിയാന്‍ ഫിലിപ്പ് 20 വര്‍ഷം വിട്ടുനിന്നുവെങ്കിലും കോണ്‍ഗ്രസ് അംഗത്വമല്ലാതെ മറ്റൊരു പാട്ടിയിലും അംഗത്വം എടുത്തിട്ടില്ല. സി പി എമ്മിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിട്ടും പാര്‍ട്ടി അംഗത്വമെടുത്തിട്ടില്ല. കോണ്‍ഗ്രസ് കൂടുതല്‍ ശക്തമാകേണ്ട സാഹചര്യത്തില്‍ ചെറിയാന്റെ മടങ്ങിവരവ് പാര്‍ട്ടിക്ക് ഒരുപാട് ഗുണം ചെയ്യും. ചെറിയാന്‍ കോണ്‍ഗ്രസിലേക്ക് തിരികെ വരുന്നതില്‍ പാര്‍ട്ടിയിലെ എല്ലാവരും സന്തോഷിക്കും. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അഭ്യുദയകാംഷികളും കോണ്‍ഗ്രസിലാണ് ഉള്ളതെന്നും ആന്റണി ചൂണ്ടിക്കാട്ടി.

ചെറിയാന്‍ ഫിലിപ്പിന് രാജ്യസഭാ സീറ്റ് നല്‍കുന്നകാര്യം തീരുമാനിച്ചിട്ടില്ല. ചെറിയാന്റെ മടങ്ങിവരവ് ആരുമായും താരതമ്യം ചെയ്യുന്നില്ല. ചെറിയാന്‍ ഫിലിപ്പിന് പാര്‍ട്ടിയില്‍ എങ്ങനെയുള്ള പരിഗണന നല്‍കണം എന്നകാര്യം കെപിസിസിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Cheriyan Philip
എ.കെ ആന്റണിയുമായി ചെറിയാന്‍ ഫിലിപ്പ് കൂടിക്കാഴ്ച നടത്തിയപ്പോള്‍. Photo - Mathrubhumi

വെള്ളിയാഴ്ച രാവിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയെ കണ്ടശേഷമായിരിക്കും കോണ്‍ഗ്രസില്‍ ചേരുന്നത് സംബന്ധിച്ച പ്രഖ്യാപനമെന്ന് ചെറിയാന്‍ ഫിലിപ്പ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. 2000-ത്തിലാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷ സഹയാത്രികനാകുന്നത്. 20 വര്‍ഷത്തെ ഇടതുബന്ധം അവസാനിപ്പിച്ചാണ് ഇപ്പോള്‍ കോണ്‍ഗ്രസിലേക്കുള്ള മടക്കം. ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി അദ്ദേഹം കഴിഞ്ഞ ദിവസം വേദി പങ്കിടുകയും ചെയ്തിരുന്നു.

ഇടതുപക്ഷത്തേക്ക് ചേക്കേറിയ ശേഷം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നിരവധി തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. എന്നാല്‍ ഇടതുപാളയത്തില്‍ കെഡിടിസി ചെയര്‍മാന്‍, നവകേരള മിഷന്‍ കോര്‍ഡിനേറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഇത്തവണ ഖാദി ബോര്‍ഡ് ഉപാധ്യക്ഷ സ്ഥാനം നല്‍കിയെങ്കിലും അദ്ദേഹം അത് സ്വീകരിക്കാന്‍ തയ്യറായിരുന്നില്ല.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെറിയാന്‍ ഫിലിപ്പിനെ സിപിഎം പരിഗണിച്ചിരുന്നില്ല. രാജ്യസഭാ തിരഞ്ഞെടുപ്പിലും തഴഞ്ഞതോടെയാണ് അദ്ദേഹം ഇടതുപക്ഷവുമായി അകലാന്‍ തുടങ്ങിയത്. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സാമൂഹമാധ്യമത്തിലൂടെ സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ചും ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിരുന്നു.

Content Highlights: Cheriyan Philip back in congress confirms A K Antony

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented