'ഖാദി വില്‍പനയല്ല എന്റെ പണി, സി.പി.എമ്മിന് ആവശ്യം വര്‍ഗീയ-സാമ്പത്തിക ശക്തികളുടെ പിന്തുണ'


മാതൃഭൂമി ന്യൂസ്‌

Cherian Philip | Photo: Mathrubhumi

തിരുവനന്തപുരം: സി.പി.എമ്മിന് വേണ്ടത് വര്‍ഗീയ-സാമ്പത്തിക ശക്തികളുടെ പിന്തുണയുള്ള ആളുകളെയാണെന്ന് ചെറിയാന്‍ ഫിലിപ്പ്. വര്‍ഗീയ ശക്തികളുമായി ബന്ധമുള്ളവര്‍ക്ക് സിപിഎമ്മില്‍ പിന്‍ബലം ലഭിക്കും. താനൊരു മതശക്തിയല്ല, കൈയില്‍ പണവുമില്ല. അതായിരിക്കാം തന്റെ ദൗര്‍ബല്യമെന്നും സിപിഎം വിട്ട് കോണ്‍ഗ്രസില്‍ എത്തിയതിനു പിന്നാലെ ചെറിയാന്‍ ഫിലിപ്പ് മാതൃഭൂമി ന്യൂസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ ഗുമസ്തനാകാന്‍ ഇറങ്ങിയ ആളല്ല താന്‍. ഖാദി വില്‍പ്പനയും ഹോട്ടല്‍ നടത്തിപ്പുമല്ല തന്റെ പണി. സിപിഎം തന്നെ രാഷ്ട്രീയ വ്യക്തിത്വമായി അംഗീകരിച്ചിട്ടില്ല. ആദ്യത്തെ അഞ്ച് വര്‍ഷം സിപിഎമ്മില്‍ പരിഗണന കിട്ടിയിരുന്നു. കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ തന്നെ കൊണ്ടുപോയി പ്രസംഗിപ്പിച്ചു. അക്കാലത്ത് തന്നെ കൊണ്ടുപോയി പ്രസംഗിപ്പിച്ചവരെല്ലാം ഇന്ന് മന്ത്രിമാരാണ്. സീറ്റ് കിട്ടാത്തതിന്റെ പേരിലല്ല പാര്‍ട്ടി വിട്ടത്. എകെജി സെന്ററിന്റെയും സെക്രട്ടറിയേറ്റിന്റെയും വരാന്തയില്‍ കഴിയേണ്ട ആളല്ല താനെന്നും അദ്ദേഹം പറഞ്ഞു.

എകെജി സെന്ററിലും പിണറായിയുടെ വീട്ടിലും തനിക്ക് സ്ഥാനമുണ്ടായിരുന്നു. പക്ഷേ, പാര്‍ട്ടിയിലുണ്ടായപ്പോള്‍ സമൂഹത്തില്‍ സ്ഥാനം ലഭിച്ചില്ല. സിപിഎമ്മില്‍ ആര്‍ക്കും ആരോടും സൗഹൃദമില്ല. നാളെ അധികാരത്തില്‍ നിന്ന് പിണറായി ഒഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോലും ആരും കാണില്ലെന്നും ചെറിയാന്‍ ഫിലിപ്പ് ചൂണ്ടിക്കാണിച്ചു.

പിണറായി ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതാവാണ്. തന്നെ ഇടതുപക്ഷത്തേക്ക് വരവേറ്റതും പിണറായിയാണ്. മുഖ്യമന്ത്രിയായ ശേഷം അദ്ദേഹവുമായി നല്ല ബന്ധമായിരുന്നു. എന്നാല്‍ രണ്ടാമത് മുഖ്യമന്ത്രിയായപ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പാസ് പോലും തനിക്ക് ലഭിച്ചില്ല. അതുകൊണ്ടാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. തിരുവനന്തപുരത്തെ ഹോട്ടല്‍, ആശുപത്രി ഉടമകളെല്ലാം ചടങ്ങിലുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇതെല്ലാം പാര്‍ട്ടിയില്‍ തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം തനിക്കൊരു പ്രതലം തന്നില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് അഭിപ്രായമെടുക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കിയിട്ടില്ല. കോണ്‍ഗ്രസ് ശക്തിപ്പെടേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. കോണ്‍ഗ്രസുകാരന്‍ എന്നനിലയില്‍ കോണ്‍ഗ്രസ് തകരാതെ ഇരിക്കുക എന്നത് തന്റെ ധര്‍മമാണ്. കോണ്‍ഗ്രസിനുള്ളിലാണ് തന്റെ സൗഹൃദങ്ങളെല്ലാമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

content highlights: cheriyan philip allegation against CPM

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022

Most Commented