പാകിസ്താനോട് കൂറുപുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപം, മാപ്പില്ല-ചെറിയാന്‍ ഫിലിപ്പ്


കെടി ജലീൽ, പിണറായി വിജയൻ, ചെറിയാൻ ഫിലിപ്പ്‌. photo: mathrubhumi

തിരുവനന്തപുരം: ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചെറിയാന്‍ ഫിലിപ്പ്. 'പാകിസ്താനോട് കൂറുപുലര്‍ത്തുന്ന രാജ്യദ്രോഹിയായ കെടി ജലീലിനെ മഹാനാക്കി ഉയര്‍ത്തിയത് പിണറായി വിജയന്‍ ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ പാപമാണ്' - ചെറിയാന്‍ വിമര്‍ശിച്ചു. ഈ അധര്‍മ്മത്തിന് ചരിത്രം ഒരിക്കലും മാപ്പു നല്‍കില്ല. മതതീവ്രവാദികളുടെ വോട്ടു നേടാനുള്ള വര്‍ഗ്ഗീയപ്രീണനത്തിന് ജലീലിനെ ആയുധമാക്കിയതു കൊണ്ടാണ് പിണറായി ഇപ്പോഴും അദ്ദേഹത്തെ സംരക്ഷിക്കുന്നതെന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്കിലൂടെ ആരോപിച്ചു.

'പാകിസ്താന്‍ കൈവശപ്പെടുത്തിയ കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്നും ഇന്ത്യയുടെ ഭാഗമായ കാശ്മീരിനെ ഇന്ത്യന്‍ അധീന കാശ്മീര്‍ എന്നു വിളിക്കുന്ന ജലീലിനോട് രാജ്യ സ്‌നേഹികളായ ഒരു ഭാരതീയനും പൊറുക്കില്ല. മുഹമ്മദാലി ജിന്നയുടെ പാക്കിസ്ഥാന്‍ വാദത്തിന് സമാന്തരമായി മലബാറില്‍ മാപ്പിളസ്ഥാന്‍ വാദമുയര്‍ത്തിയവരുടെ ആത്മീയ പിന്‍ഗാമിയാണ് ജലീല്‍. ആദ്യം മുസ്ലിം ലീഗിലും പിന്നീട് സിപിഎമ്മിലും നുഴഞ്ഞുകയറിയ രാജ്യദ്രോഹിയാണ് അദ്ദേഹം' - ചെറിയാന്‍ ആരോപിച്ചു.

മന്ത്രിയെന്ന നിലയില്‍ ജലീല്‍ പ്രോട്ടോക്കേള്‍ ലംഘിച്ച് വിദേശ രാജ്യങ്ങളുമായി മമതാബന്ധം സ്ഥാപിച്ചത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ്. ഷാര്‍ജ ഭരണാധികാരിയുമായുള്ള കൂടികാഴ്ചകളില്‍ പങ്കെടുത്ത ഏക മന്ത്രിസഭാംഗമാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോഴും ജലീലിനെ തള്ളിപ്പറയാതെ തോളിലേറ്റി കൊണ്ടു നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കാശ്മീര്‍ സംബന്ധിച്ച ജലീലിന്റെ അഭിപ്രായത്തോടുള്ള നിലപാട് മുഖ്യമന്ത്രിയും എല്‍ഡിഎഫും വ്യക്തമാക്കണം. രാജ്യദ്രോഹ കുറ്റത്തിന് ജലീലിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഭരണഘടനാ ലംഘനം നടത്തിയ എംഎല്‍എയോട് സ്പീക്കര്‍ വിശദീകരണം തേടണമെന്നും ചെറിയാന്‍ ഫിലിപ്പ് ആവശ്യപ്പെട്ടു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ജലീലിനെ മഹാനാക്കിയത്
പിണറായി ചെയ്ത പാപം:
ചെറിയാന്‍ ഫിലിപ്പ്
പാക്കിസ്ഥാനോട് കൂറുപുലര്‍ത്തുന്ന രാജ്യദ്രോഹിയായ കെ.ടി ജലീലിനെ മഹാനാക്കി ഉയര്‍ത്തിയത് പിണറായി വിജയന്‍ ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ പാപമാണ്. ഈ അധര്‍മ്മത്തിന് ചരിത്രം ഒരിക്കലും മാപ്പു നല്‍കില്ല. മതതീവ്രവാദികളുടെ വോട്ടു നേടാനുള്ള വര്‍ഗ്ഗീയപ്രീണനത്തിന് കെ.ടി.ജലീലിനെ ആയുധമാക്കിയതു കൊണ്ടാണ് പിണറായി ഇപ്പോഴും ജലീലിനെ സംരക്ഷിക്കുന്നത്.
കാശ്മീര്‍ സംബന്ധിച്ച ജലീലിന്റെ അഭിപ്രായത്തോടുള്ള നിലപാട് മുഖ്യമന്ത്രിയും എല്‍ ഡി എഫും വ്യക്തമാക്കണം. രാജ്യദ്രോഹ കുറ്റത്തിന് ജലീലിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഭരണഘടനാ ലംഘനം നടത്തിയ എം എല്‍ എ യോട് സ്പീക്കര്‍ വിശദീകരണം തേടണം. പൊതു സമൂഹം ജലീലിനെ സാമൂഹ്യമായി ബഹിഷ്‌ക്കരിക്കണം.
പാക്കിസ്ഥാന്‍ കൈവശപ്പെടുത്തിയ കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്നും ഇന്ത്യയുടെ ഭാഗമായ കാശ്മീരിനെ ഇന്ത്യന്‍ അധീന കാശ്മീര്‍ എന്നു വിളിക്കുന്ന കെ.ടി ജലീലിനോട് രാജ്യ സ്‌നേഹികളായ ഒരു ഭാരതീയനും പൊറുക്കില്ല. മുഹമ്മദാലി ജിന്നയുടെ പാക്കിസ്ഥാന്‍ വാദത്തിന് സമാന്തരമായി മലബാറില്‍ മാപ്പിളസ്ഥാന്‍ വാദമുയര്‍ത്തിയവരുടെ ആത്മീയ പിന്‍ഗാമിയാണ് ഇദ്ദേഹം. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം മുഴക്കിയിരുന്ന നിരോധിക്കപ്പെട്ട സിമിയുടെ നേതാവായിരുന്നു ജലീല്‍. ആദ്യം മുസ്ലിം ലീഗിലും പിന്നീട് സി പി എം ലും നുഴഞ്ഞുകയറിയ രാജ്യദ്രോഹിയാണ് ജലീല്‍ . മുഗള്‍ രാജാക്കളില്‍ ഏറ്റവും അധമനായിരുന്ന ഔറംഗസീബിനെ വാനോളം പുകഴ്ത്താനും ജലീല്‍ മടിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ചരിത്ര വിശകലനങ്ങളില്‍ പലതും വര്‍ഗ്ഗിയ വിഷം പുരണ്ടതാണ്.
പിണറായി വിജയന്‍ നയിച്ച രണ്ടു കേരള യാത്രകളില്‍ പാര്‍ട്ടി അംഗമല്ലാത്ത ജലീലിനെ ഏഴംഗ ജാഥാ സംഘത്തില്‍ ഉള്‍പ്പെടുത്തിയത് സി പി എം പോഷക സംഘടനയായ കേരള പ്രവാസിസംഘത്തിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയും എം എല്‍ എ യുമായിരുന്ന മഞ്ഞളാംകുഴി അലിയെ മറി കടന്നുകൊണ്ടായിരുന്നു. അദ്ദേഹത്തിന് മന്ത്രി സ്ഥാനവും നല്‍കിയില്ല. 2016 ല്‍ എളമരം കരീമിന് ബേപ്പൂര്‍ സീറ്റ് നിഷേധിച്ചത് കെ.ടി ജലീലിന് മന്ത്രി സ്ഥാനം നല്‍കുന്നതിനാണ്. തദ്ദേശ സ്വയംഭരണം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ പ്രമുഖ വകുപ്പുകളാണ് ജലീലിന് നല്‍കിയത്. മന്ത്രിയെന്ന നിലയില്‍ പ്രോട്ടോക്കേള്‍ ലംഘിച്ച് വിദേശ രാജ്യങ്ങളുമായി മമതാബന്ധം സ്ഥാപിച്ചത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ്. ഷാര്‍ജ ഭരണാധികാരിയുമായുള്ള കൂടികാഴ്ചകളില്‍ പങ്കെടുത്ത ഏക മന്ത്രിസഭാംഗമാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോഴും ജലീലിനെ തള്ളിപ്പറയാതെ തോളിലേറ്റി കൊണ്ടു നടക്കുന്നത്.

Content Highlights: cherian philip's criticism against kt jaleel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented