പള്ളിയോടം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു; മരിച്ചവരുടെ എണ്ണം മൂന്നായി


വലിയപെരുമ്പുഴക്കടവിൽ പ്രദക്ഷിണം വെക്കുന്നതിനിടയിലാണു കടവിൽനിന്ന് 200 മീറ്റർ തെക്കുമാറി പള്ളിയോടം മറിഞ്ഞത്.

Photo: Screengrab/ Mathrubhumi news

ചെന്നിത്തല: ചെന്നിത്തലയിൽ പള്ളിയോടം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ചെന്നിത്തല സ്വദേശി രാകേഷി(45)ന്റെ മൃതദേഹമാണ് നാവിക സേനയുടെ മുങ്ങൽ വിദഗ്ദർ കണ്ടെത്തിയത്. അച്ചൻകോവിലാറിന്റെ മധ്യഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് മരിച്ചവരുടെ എണ്ണം മൂന്ന് ആയി.

തിരുവാറന്മുള ദർശനത്തിനു പോകാനുള്ള ചടങ്ങുകൾക്കിടയിലായിരുന്നു ചെന്നിത്തല പള്ളിയോടം അച്ചൻകോവിലാറ്റിൽ മറിഞ്ഞത്. ചെന്നിത്തല തെക്ക് പരിയാരത്ത് ആദിത്യൻ (18), ചെറുകോൽ മനാശ്ശേരിയിൽ വിനീഷ് (38) എന്നിവരുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ചെന്നിത്തല വൃന്ദാവനത്തിൽ രാകേഷിന്റെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

ഞായറാഴ്ച നടക്കുന്ന ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്നതിന് ശനിയാഴ്ചയാണ് ചെന്നിത്തല തെക്ക് 93-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള പള്ളിയോടം ചെന്നിത്തല വലിയപെരുമ്പുഴക്കടവിൽനിന്ന് യാത്രതിരിക്കേണ്ടിയിരുന്നത്. അതിനു മുന്നോടിയായി എട്ടുമണിക്ക് ആദ്യത്തെ വെടിമുഴക്കത്തോടെ വലിയപെരുമ്പുഴക്കടവിൽ പ്രദക്ഷിണം വെക്കുന്നതിനിടയിലാണ് കടവിൽനിന്ന് 200 മീറ്റർ തെക്കുമാറി പള്ളിയോടം മറിഞ്ഞത്. മൂന്നാമത്തെ വെടിമുഴക്കത്തിനുശേഷം 8.56-ന് ആറന്മുളയ്ക്കു തിരിക്കേണ്ടതായിരുന്നു.

പള്ളിയോടത്തിൽ പോകാത്തവരും പ്രദക്ഷിണസമയത്ത് വഴിപാടായി അതിൽ കയറിയിരുന്നു. കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ നദിയിൽ ജലനിരപ്പ് ഉയർന്നതും ശക്തമായ അടിയൊഴുക്കും പള്ളിയോടം മറിയാൻ കാരണമായി. 61 പേർ പള്ളിയോടത്തിലുണ്ടായിരുന്നു. പള്ളിയോടം വെള്ളത്തിൽ കമിഴ്ന്നതോടെ കുറെപ്പേർ അതിൽ പിടിച്ചുകിടന്നു. സമീപത്തുണ്ടായിരുന്ന ചെറുവള്ളങ്ങൾ പാഞ്ഞെത്തി കുറച്ചുപേരെ കരയ്ക്കെത്തിച്ചു. ചിലർ നീന്തി രക്ഷപ്പെട്ടു. പള്ളിയോടം 500 മീറ്റർ പടിഞ്ഞാറാണു കരയ്ക്കടുപ്പിച്ചത്. തുടർന്ന് നാട്ടുകാരും സ്കൂബാ ഡൈവിങ് ടീമും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെ 11 മണിയോടെ ആദിത്യന്റെ മൃതദേഹവും 12.45-ഓടെ വിനീഷിന്റെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു. കാണാതായ ആൾക്കുവേണ്ടി നാവികസേന ശനിയാഴ്ച രാത്രി 8.45 വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്ന് വീണ്ടും തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു.

Content Highlights: chennithala palliyoodam accident - one more body found


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented