രമേശ് ചെന്നിത്തല |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: നേതൃത്വത്തെ മറികടന്ന് നിര്‍ണായക തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നുവെന്ന് ആരോപിച്ച് കെ.പി.സി.സി നേതൃത്വത്തിന് രമേശ് ചെന്നിത്തലയോട് അതൃപ്തി. നിരാകരണ പ്രമേയം കൊണ്ടുവരാനുള്ള തീരുമാനം പരസ്യപ്പെടുത്തിയതിലാണ് കെ.പി.സി.സി നേതൃത്വത്തിന് അമര്‍ഷം. നേതാക്കള്‍ നേരിട്ട് കണ്ട് ചെന്നിത്തലയെ അതൃപ്തി അറിയിക്കും. അതേസമയം നിയമസഭാ അംഗത്തിന്റെ അവകാശമാണ് ചെന്നിത്തല ഉപയോഗപ്പെടുത്തുന്നതെന്നാണ് ചെന്നിത്തല പക്ഷത്തിന്റെ പ്രതികരണം.
ലോകായുക്ത ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടതിന് പിന്നാലെ നിരാകരണ പ്രമേയം നല്‍കുമെന്ന് രമേശ് ചെന്നിത്തല പരസ്യപ്പെടുത്തുകയുണ്ടായി. ഇതാണ് കെ.പി.സി.സി നേത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. അതിന് പിന്നാലെയാണ് വിയോജിപ്പ് അറിയിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ വരുന്നത്.
നിര്‍ണായക കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതിന് പുതിയ നേതൃത്വത്തിനെ അനുവദിക്കണമെന്നുള്ളതാണ് നേതൃത്വം ആവശ്യപ്പെടുന്നത്. എന്നാല്‍ രമേശ് ചെന്നിത്തല ഇത് നേരത്തെ ചെയ്യുകയാണ്. ഇത് പാടില്ല. നേതൃത്വവുമായി ആലോചിച്ച് നയപരമായ കാര്യങ്ങള്‍ പരസ്യപ്പെടുത്തുന്നതിന് പുതിയ നേതൃത്വത്തെ അനുവദിക്കണമെന്നാണ് കെ.പി.സി.സി നേതൃത്വം പറയുന്നത്. ഇത്തരത്തില്‍ നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുകയും അത് പരസ്യപ്പെടുത്തുകയും ചെയ്യുന്നത് പ്രതിപക്ഷ നേതാവോ കെ.പി.സി.സി അധ്യക്ഷനോ ആയിരിക്കണമെന്ന വാദമാണ് നേതൃത്വം ഉന്നയിക്കുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതിനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ. സുധാകരനും രമേശ് ചെന്നിത്തലയെ കാണും.
എന്നാല്‍ നിയമസഭാ അംഗത്തിന്റെ അവകാശമാണ് ചെന്നിത്തല ഉപയോഗപ്പെടുത്തുന്നതെന്നും യു.ഡി.എഫിന്റെ തീരുമാനങ്ങള്‍ക്ക് അനുസൃതമായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നുമാണ് ചെന്നിത്തല അനുകൂലികള്‍ വ്യക്തമാക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ അണികള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും ചെന്നിത്തല അനുകൂലികള്‍ പറയുന്നു.
നിഷേധിച്ച് കെ. സുധാകരന്
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം എന്ന രീതിയില്‍ പ്രചരിക്കുന്ന മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. വാര്‍ത്തയുടെ ഉറവിടം സംബന്ധിച്ച് കെപിസിസിക്ക് ഒരു അറിവും ഇല്ലാത്തതാണ്. ഇത്തരം ഒരു പരാതി കെപിസിസിയുടെ പരിഗണനയില്‍ വന്നിട്ടില്ല. എന്നിട്ടും അത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കാനിടയായ സാഹചര്യം കെപിസിസി പരിശോധിക്കുമെന്നും കെ.സുധാകരന് അറിയിച്ചു.
Content Highlights: Chennithala overtakes leadership KPCC leadership expresses dissatisfaction
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..