തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ധവളപത്രത്തില്‍ ഉട്ടോപ്യന്‍ ആശയങ്ങളാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നികുതി പിരിവില്‍ എന്ത് അഴിമതിയാണ് നടന്നതെന്ന് തോമസ് ഐസക് വ്യക്തമാക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ജനങ്ങളെ കബളിപ്പിക്കുന്നതാണ് ധവളപത്രത്തിലെ നിര്‍ദ്ദേശങ്ങള്‍. മുമ്പ് തോമസ് ഐസക് ധനമന്ത്രിയായിരുന്ന കാലത്തേതിനേക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയാണ് ഇന്ന് സംസ്ഥാനത്തിനുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.