തിരുവനന്തപുരം: യു.ഡി.എഫിന് ഏറ്റ തിരിച്ചടിക്ക് തൊലിപ്പുറത്തെ ചികിത്സ മാത്രം പോരെന്ന് രമേശ് ചെന്നിത്തല. നേതൃത്വമാറ്റം തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും ചെന്നിത്തല പ്രതികരിച്ചു. 

ബാര്‍ കോഴ ബാധിച്ചില്ലെന്ന് കെ.എം മാണി. പാലായിലെ ജനവിധി നതിക്കുള്ള അംഗീകാരമാണ്. ഒരു വിഭാഗം പ്രവര്‍ത്തകര്‍ പി.സി ജോര്‍ജിന് വേണ്ടി വോട്ടു മറിച്ചുവെന്നും കെ.എം മാണി ആരോപിച്ചു. 

പാലാ മാത്രമല്ല കേരളമെന്ന് ടി.എന്‍ പ്രതാപന്‍.  കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെയാണ് കേരളം. മാണിയുടെ പ്രസ്താവനയ്ക്ക് മറുപടി ആയാണ് പ്രതാപന്റെ പ്രതികരണം.