
രമേശ് ചെന്നിത്തല:ഫോട്ടോ:മാതൃഭൂമി
കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഇ.ഡിക്ക് മുന്നില്‍ ഹാജയാല്‍ പല ഉന്നതരും കുടുങ്ങുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഡിക്ക് മുന്നില്‍ ഹാജരാവാന്‍ പറയുമ്പോള്‍ സ്ഥിരം അസുഖം വരുന്നത് അതുകൊണ്ടാണ്. സി.എം രവീന്ദ്രന് പോലും ഭീഷണിയുണ്ട്. സുരക്ഷ നല്‍കാനും എയിംസിലെ ഉന്നത മെഡിക്കല്‍ സംഘത്തെ കൊണ്ട് അദ്ദേഹത്തെ പരിശോധിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.
സ്വര്‍ണക്കള്ളക്കടത്ത് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. ഉന്നതരുടെ പേര് വെളിപ്പെടുത്തിയാല്‍ കൊലപ്പെടുത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതില്‍ സമഗ്രമായ അന്വേഷണം നടത്തണം. സി.എം രവീന്ദ്രന്റ അസുഖവും, സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലും അതാണ് ചൂണ്ടിക്കാട്ടുന്നതെന്നും ചെന്നിത്തല പറഞ്ഞു. റിവേഴ്സ് ഹവാല കേസിലെ ഉന്നതന് ആരാണെന്ന് വെളിപ്പെടുത്താന്‍ താന്‍ വീണ്ടും ആവശ്യപ്പെടുകയാണ്. ഇത് ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് ആര് എസ് എസിന്റെ സ്വരമാണ്. അവര്‍ ആഗ്രഹിക്കുന്നത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയാണ്. ബി.ജെ.പിയും സി.പി.എമ്മും കേരളത്തില്‍ ഒരേ തൂവല്‍ പക്ഷിയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഇടതു പക്ഷത്തിനാണ് സഖ്യമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ഇക്കാര്യം തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വെളിപ്പെടുത്തും. കെ.എം ഷാജിക്കെതിരേ ഞെട്ടിക്കുന്ന ആരോപണമൊന്നും ഇല്ല. വീട് അല്‍പ്പം കൂട്ടിയെടുത്തുവെന്ന ആരോപണവും, തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പണം ചെലവഴിച്ചൂവെന്ന ആരോപണവും മാത്രമാണുള്ളത്. ഇതില്‍ അദ്ദേഹം വിശദീകരണം നല്‍കിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..