തിരുവനന്തപുരം: മദ്യത്തിന്റെ വില കൂട്ടിയതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. മുഖ്യമന്ത്രി, എക്‌സൈസ് മന്ത്രി, ബെവ്‌കോ എം.ഡി എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് കത്ത്.
ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില വര്‍ദ്ധിപ്പിച്ചത് അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.
മദ്യവില വര്‍ദ്ധിപ്പിച്ചതില്‍ 200 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണം. മുഖ്യമന്ത്രി, എക്‌സൈസ് മന്ത്രി, ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി ഇവര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് രമേശ് ചെന്നിത്തല നല്‍കിയിരിക്കുന്ന കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മദ്യം നിര്‍മ്മിക്കുന്നതിന് ആവശ്യമായ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില വര്‍ദ്ധനവ് ചൂണ്ടിക്കാട്ടിയാണ് മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. ഏഴ് ശതമാനമാണ് വില വര്‍ദ്ധിപ്പിച്ചത്. ഇത് ഒരു പ്രത്യേക കമ്പനിയെ സഹായിക്കാന്‍ വേണ്ടിയിട്ടാണ്. അവര്‍ക്ക് 200 കോടിയിലധികം രൂപയുടെ ലാഭമുണ്ടാക്കി കൊടുക്കാന്‍ വേണ്ടിയിട്ടാണ് ഇത്തരം ഒരു നടപടി ക്രമം സര്‍ക്കാര്‍ ചെയ്തതെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം
നേരത്തെ എക്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില ഉയര്‍ന്ന സാഹചര്യത്തില്‍ പോലും നാല് ശതമാനം മാത്രമാണ് വര്‍ദ്ധനവ് ആണ് ഉണ്ടായത്. ഈ സര്‍ക്കാര്‍ വന്ന ശേഷം രണ്ട് തവണ എക്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില വര്‍ദ്ധനവ് ചൂണ്ടിക്കാട്ടി മദ്യത്തിന്റെ വില വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഇത് മദ്യകമ്പനികളെ സഹായിക്കാനാണെന്നാണ് ചെന്നിത്തലയുടെ ആരോപണം.
Content Highlight: Chennithala demands vigilance probe in Liquor hike